സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി (70) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായതിനെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 82 ആയി.

ലോട്ടറി വിൽപ്പനക്കാരനായ ഗോപി ഹൃദ്രോഗബാധിതനായിരുന്നു. അടുത്തിടെ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. കുടുംബത്തിലെ മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. എന്നാൽ ഗോപിയുടെ നില ഏതാനും ദിവസങ്ങളായി വഷളായി തുടരുകയായിരുന്നു. കോവിഡ് ന്യൂമോണിയ ബാധിച്ചാണ് ഇയാൾ മരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.