ഇ'ൗ ബുക്കിലറിയാം​ കോവിഡ്​ നിയമങ്ങളെല്ലാം...

കണ്ണൂർ: പകർച്ചവ്യാധി നിയമ പ്രകാരം കേസെടുത്തു...... എന്താണ്​ ആ കേസ്​, എന്താണ്​ പകർച്ചവ്യാധി നിയമം ?. ഇങ്ങനെ കോവിഡ്​ കാലത്ത്​ സാധാരണക്കാർക്ക്​ സംശയങ്ങൾ ഏ​റെയാണ്​. ഇതിനുള്ള ഉത്തരം വൈ. വിനോദ്​ കുമാറി​െൻറ ഇ -പുസ്​തകം നൽകും. നിയമത്തെ കുറിച്ചുള്ള അജ്​ഞത ശിക്ഷയിൽ നിന്ന്​ ഒഴിവാകാനുള്ള ഒരു കാരണമല്ല. നിയമത്തി​െൻറ ഭാഷ സങ്കീർണ്ണമാണ്​. സാധരക്കാർക്ക്​ അത്​ എളുപ്പം മനസ്സിലാകണമെന്നില്ല. ഇതിനും​ പരിഹാരമാണ്​ കണ്ണൂർ സർവകലാശാല സെക്ഷൻ ഓഫിസറായ വിനോദ്​ കുമാറി​െൻറ ഇ -പുസ്​തകം. മഹാമാരി പടർന്നുപിടിക്കുന്ന ഈ കാലത്ത്​ കോവിഡ്​ പ്രതിരോധ നിയമങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാരിലെത്തിക്കുക എന്ന ഉദ്യമമാണ്​ അദ്ദേഹം ത​െൻറ ഓൺലൈനിലൂടെ പ്രസിദ്ധീകരിച്ച പുസ്​തകത്തിലൂടെ നിർവഹിച്ചിരിക്കുന്നത്​​. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ പ്രതിപാദിക്കുന്ന പുസ്​തകമാണ് നിയമ ബിരുദദാരി കൂടിയായ അദ്ദേഹത്തി​െൻറ 'മഹാമാരി - പ്രതിരോധത്തിൻ്റെ നിയമപാഠങ്ങൾ' എന്നത്​​. പൊതു ജനങ്ങൾക്ക് സൗജന്യമായി http://www.tinyurl.com/mahamari എന്ന ലിങ്കിൽ നിന്നും ഈ ഇ -ബുക്ക് ഡൗൺലോഡ് ചെയ്​തെടുക്കാം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനാണ്​ പുസ്​തകത്തി​െൻറ പ്രകാശനം ഓൺലൈനിലൂടെ നിർവഹിച്ചത്​.

ദുരന്ത നിവാരണ നിയമം, ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരങ്ങൾ, കേന്ദ്ര പകർച്ചവ്യാധി ഓർഡിനൻസ്​, തിരുവിതാംകൂർ -കൊച്ചി പൊതുജനാരോഗ്യ നിയമം 1955 തുടങ്ങി നിരവധി നിയമസംബന്ധവും വിജ്​ഞാന പ്രദവുമായ കാര്യങ്ങളാണ്​ 40 പേജുള്ളു ഇ -ബുക്കിൽ വിവരിച്ചിരിക്കുന്നത്​.

ആരോഗ്യ അടിയന്തരാവസ്​ഥ കാലത്ത്​ പൊതുസമൂഹം അറിയേണ്ട നിയമങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്​ ഇതിൽ. കോവിഡ്​ കാലത്ത്​ പാലിക്കേണ്ട നിയമങ്ങളും പൊലീസ്​ സ്വീകരിക്കുന്ന നടപടി ക്രമങ്ങളും എളുപ്പം മസ്സിലാക്കാം.

ലോക്​ഡൗൺ കാലത്തും വിദ്യാസമ്പന്നരായ മലയാളികളുടെ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ജീവിത രീതികളാണ്​ ഈ പുസ്​തകം എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ്​​ കാസർകോട്​ ജില്ലയിലെ ഉദുമ സ്വദേശിയായ വിനോദി​െൻറ അഭിപ്രായം.

ലോകം ഒരു മഹാമാരി​യുടെ മുന്നിൽ വിറങ്ങലിച്ച്​ നിൽക്കുകയാണ്​. ഈ കാലവും കടന്നുപോയെ പറ്റും. പക്ഷെ അതിന്​ സാധാരണക്കാർ തികച്ചും ജാഗരൂകരാകുകയും നിയമത്തെ അനുസരിക്കുകയും വേണം. ഇതിനുള്ള ബോധവത്​കരണത്തിനുള്ള ശ്രമമാണ്​​ ഈ ഓൺലൈൻ പ്രസിദ്ധീകരണത്തിലൂടെ താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി. ഡോ. ബി സന്ധ്യയാണ്​ പുസ്​തകത്തി​െൻറ അവതാരിക നിർവഹിച്ചിരിക്കുന്നത്​. ഹൈകോടതിയിൽ പത്ത്​ വർഷം അഭിഭാഷകനായി പ്രാക്​ടീസ്​ ചെയ്​ത വിനോദ്​ കുമാറി​െൻറ രണ്ടാമത്തെ പുസ്​തകമാണിത്​.

Tags:    
News Summary - covid E book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.