തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പരിശോധിക്കുന്ന രണ്ടിലൊരാൾക്ക് കോവിഡ് രോഗമുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 48 ശതമാനത്തിലെത്തി. ഇന്ന് ആറായിരത്തിലേറെ പേർക്ക് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്.
കോവിഡ് ബാധ രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. വിവാഹ-മരണാനന്തര ചടങ്ങുകളിൽ 50 പേർ മാത്രമാണ് പങ്കെടുക്കുന്നതെന്ന് ഉറപ്പാക്കും. ഇത് പരിശോധിക്കാൻ പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കും. മാളുകളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികളുമുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കോവിഡ് ബാധ രൂക്ഷമായതോടെ തലസ്ഥാനത്തെ പല കോളജുകളും അടച്ചു. വാഹനങ്ങളുടെ തിരക്ക് ഉൾപ്പടെ നിയന്ത്രിക്കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. നാളെ ചേരുന്ന ഉന്നതതല യോഗത്തിലാവും നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.