സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7006 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികൾ 7000 കടന്നു. ശനിയാഴ്ച 7006 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതടക്കം ആകെ 6668 സമ്പര്‍ക്ക രോഗികളാണ് ഇന്ന് ഉള്ളത്. ഇതിൽ 93 ആരോഗ്യ പ്രവര്‍ത്തകരും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതേസമയം, ചികിത്സയിലായിരുന്ന 3199 പേർ രോഗമുക്തരായി. 21 മരണങ്ങൾ കോവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചു. 3446 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗബാധിതർ (ജില്ല തിരിച്ച്)

തിരുവനന്തപുരം 1050

മലപ്പുറം 826

എറണാകുളം 729

കോഴിക്കോട് 684

തൃശൂര്‍ 594

കൊല്ലം 589

പാലക്കാട് 547

കണ്ണൂര്‍ 435

ആലപ്പുഴ 414

കോട്ടയം 389

പത്തനംതിട്ട 329

കാസര്‍ഗോഡ് 224

ഇടുക്കി 107

വയനാട് 89.

സമ്പര്‍ക്കപ്പകർച്ച 

തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്‍ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂര്‍ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസര്‍ഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

തിരുവനന്തപുരം 22, കണ്ണൂര്‍ 15, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1.

ആകെ മരണം 656

21 മരണങ്ങൾ കോവിഡ്-19 മൂലമാണെന്നാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്‍ (51), കാസര്‍ഗോഡ് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍ഗോഡ് സ്വദേശി ഭരതന്‍ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 656 ആയി.

ചികിത്സയിലുള്ളത് 52,678 പേർ

ഇന്ന് രോഗമുക്തി നേടിയവർ: തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂര്‍ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂര്‍ 147, കാസര്‍ഗോഡ് 77. ഇതോടെ 52,678 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,14,530 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

2,22,330 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,447 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻറീനിലും 27,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്.

19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

19 പുതിയ ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിക്കുകയും 19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവിലുള്ള  ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 652 ആയി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.