കോവിഡ്​: പ്രത്യക്ഷ സമരം ഒഴിവാക്കും -കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രത്യക്ഷ സമരങ്ങള്‍ ഒഴിവാക്കാൻ ജാഗ്രത പുലര്‍ത്തുമെന്നും ഈ വിഷയത്തിൽ ഗൗരവമായി ചര്‍ച്ച നടത്തുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് നയപരമായ പാളിച്ച സംഭവിച്ചിട്ടുണ്ട്​. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഞ്ചേരിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരണപ്പെട്ട സാഹചര്യം. ബെന്നി ബെഹനാന്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്.

​കോടിയേരി ബാലകൃഷ്ണന്‍ പോരാളി ഷാജിയുടെ നിലവാരത്തിലിറങ്ങിയാണ് മുസ്‌ലിം ലീഗിനെതിരെ പ്രതികരിക്കുന്നത്. തരാതരം പോലെ വര്‍ഗീയ ചീട്ടെടുക്കുകയാണ് സി.പി.എമ്മും പാര്‍ട്ടി സെക്രട്ടറി. മുസ്‌ലിം ലീഗാണ്​ ബി.ജെ.പിയെ നേരിടുന്നതും പരാജയപ്പെടുത്തുന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.