തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കി. ടി.പി.ആര്‍ 20ന് മുകളിലുള്ള ജില്ലകളിൽ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രമാണ് അനുമതി. വിവാഹം, മരണാനന്തര ചടങ്ങുകൾ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. രോഗവ്യാപനം കൂടതൽ രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകൾക്ക് കൂടി നിയന്ത്രണങ്ങൾ ബാധകമാക്കിയത്.
കോവിഡിെൻറ പശ്ചാത്തലത്തിൽ കോടതികളുടെ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഓണ്‍ലൈനിലാക്കി. തിങ്കളാഴ്ച മുതല്‍ കോടതികള്‍ പ്രവര്‍ത്തിക്കുക ഓണ്‍ലൈനായിട്ടായിരിക്കും. പ്രത്യേകമായ ഏതെങ്കിലും കേസുകൾ കോടതിമുറിക്കകത്ത് പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കും. ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. അതേസമയം നിയന്ത്രണങ്ങള്‍ 11-ന് പുനഃപരിശോധിക്കും.
ഉത്സവസീസൺ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനം. ആൾക്കൂട്ട നിയന്ത്രണത്തിലൂടെ ഒരുപരിധി വരെ രോഗവ്യാപനം നിയന്ത്രിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നുത്. ടി.പി.ആർ കുത്തനെ ഉയരുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. മൂന്ന് ദിവസത്തിനിടെ ടി.പി.ആർ 10 ശതമാനത്തോളം ഉയർന്നു. അടുത്ത മൂന്നാഴ്ചക്കാലം രോഗവ്യാപനം അതിതീവ്രമാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.