കൊച്ചി: കോവിഡ് -19 ഭീതിയെത്തുടർന്ന് ഫോർട്ടുകൊച്ചിയിലെ ചരിത്ര സ്മാരകങ്ങൾ അടച്ചുപൂട്ടി. മാർച്ച് 31 വരെ അടച് ചിടാനാണ് തീരുമാനം.
ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ ഫോർട്ടുകൊച്ചി സെൻ്റ് ഫ്രാൻസിസ് ദേവാലയം, സാന്താക്രൂസ് ബസലിക്ക, ദോബി ഖാന, മട്ടാഞ്ചേരി ജൂതപള്ളി എന്നിവയാണ് അടച്ചിരിക്കുന്നത്.
മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതോടെ കേന്ദ്രങ്ങൾ സഞ്ചരിക്കാനെത്തിയ വിദേശികൾ അടക്കമുള്ള സഞ്ചാരികൾ നിരാശരായി മടങ്ങി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ കേന്ദ്രങ്ങൾ പൂട്ടിയതെന്ന് അധികൃതർ പറയുന്നു.
അതേസമയം പുരാവസ്തു വകുപ്പിന് കീഴിലെ മട്ടാഞ്ചേരി കൊട്ടാരത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.