തിരുവനന്തപുരം: കോവിഡ് -19 വ്യാപന ഭീഷണി സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, മലബാർ, ഇൻറർസിറ്റി തുടങ്ങിയ പ്രധാന വണ്ടികൾ റദ്ദാക്കിയതിൽ പെടും. റിസർവ് ചെയ്തവർക്ക് മുഴുവൻ തുകയും മടക്കിനൽകും. യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് നടപടി.
•തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി മാർച്ച് 20, 22, 23,25,26,27,29,30 ദിവസങ്ങളിലും കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി മാർച്ച് 21,23,24,26,27,28,30,31 തീയതികളിലും സർവിസ് നടത്തില്ല.
മംഗലാപുരം-തിരുവനന്തപുരം മലബാർ (16630) 20 മുതൽ 31 വരെയും തിരുവനന്തപുരം- മംഗലാപുരം (16629) മലബാർ 21 മുതൽ ഏപ്രിൽ ഒന്നുവരെയും തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇൻറർസിറ്റിയും തിരിച്ചുള്ള ഇൻറർസിറ്റിയും 20 മുതൽ 31 വരെയും റദ്ദാക്കി.
•ലോകമാന്യതിലക് -എറണാകുളം തുരന്തോ മാർച്ച് 21,24,28,31 ദിവസങ്ങളിലും എറണാകുളം -ലോകമാന്യതിലക് തുരന്തോ 22,25,29,31 തീയതികളിലും റദ്ദാക്കി. *തിരുവനന്തപുരം -ചെന്നൈ വീക്കിലി 21,28, ചെന്നൈ- തിരുവനന്തപുരം 22,29 തീയതികളിൽ റദ്ദാക്കി.
•കൊല്ലം- പുനലൂർ-ചെേങ്കാട്ട ഭാഗത്തെ എട്ട് പാസഞ്ചറുകൾ മാർച്ച് 19 മുതൽ 31 വരെ റദ്ദാക്കി. ചെേങ്കാട്ട- കൊല്ലം, കൊല്ലം-ചെേങ്കാട്ട പാസഞ്ചറുകൾ, കൊല്ലം-പുനലൂർ, പുനലൂർ-കൊല്ലം റൂട്ടിലെ ആറ് പാസഞ്ചറുകൾ എന്നിവയാണ് റദ്ദാക്കിയത്.
•ഗുരുവായൂർ -പുനലൂർ പാസഞ്ചർ കൊല്ലം-പുനലൂർ ഭാഗത്ത് റദ്ദാക്കി. 19 മുതൽ 31 വരെയാണ് ഇൗ നിയന്ത്രണം.
•മാർച്ച് 21നും 26നും ഇടയിൽ ഇടപ്പള്ളി- ആലുവ ഭാഗത്ത് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.