ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി
text_fieldsതിരുവനന്തപുരം: കോവിഡ് -19 വ്യാപന ഭീഷണി സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, മലബാർ, ഇൻറർസിറ്റി തുടങ്ങിയ പ്രധാന വണ്ടികൾ റദ്ദാക്കിയതിൽ പെടും. റിസർവ് ചെയ്തവർക്ക് മുഴുവൻ തുകയും മടക്കിനൽകും. യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് നടപടി.
•തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി മാർച്ച് 20, 22, 23,25,26,27,29,30 ദിവസങ്ങളിലും കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി മാർച്ച് 21,23,24,26,27,28,30,31 തീയതികളിലും സർവിസ് നടത്തില്ല.
മംഗലാപുരം-തിരുവനന്തപുരം മലബാർ (16630) 20 മുതൽ 31 വരെയും തിരുവനന്തപുരം- മംഗലാപുരം (16629) മലബാർ 21 മുതൽ ഏപ്രിൽ ഒന്നുവരെയും തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇൻറർസിറ്റിയും തിരിച്ചുള്ള ഇൻറർസിറ്റിയും 20 മുതൽ 31 വരെയും റദ്ദാക്കി.
•ലോകമാന്യതിലക് -എറണാകുളം തുരന്തോ മാർച്ച് 21,24,28,31 ദിവസങ്ങളിലും എറണാകുളം -ലോകമാന്യതിലക് തുരന്തോ 22,25,29,31 തീയതികളിലും റദ്ദാക്കി. *തിരുവനന്തപുരം -ചെന്നൈ വീക്കിലി 21,28, ചെന്നൈ- തിരുവനന്തപുരം 22,29 തീയതികളിൽ റദ്ദാക്കി.
•കൊല്ലം- പുനലൂർ-ചെേങ്കാട്ട ഭാഗത്തെ എട്ട് പാസഞ്ചറുകൾ മാർച്ച് 19 മുതൽ 31 വരെ റദ്ദാക്കി. ചെേങ്കാട്ട- കൊല്ലം, കൊല്ലം-ചെേങ്കാട്ട പാസഞ്ചറുകൾ, കൊല്ലം-പുനലൂർ, പുനലൂർ-കൊല്ലം റൂട്ടിലെ ആറ് പാസഞ്ചറുകൾ എന്നിവയാണ് റദ്ദാക്കിയത്.
•ഗുരുവായൂർ -പുനലൂർ പാസഞ്ചർ കൊല്ലം-പുനലൂർ ഭാഗത്ത് റദ്ദാക്കി. 19 മുതൽ 31 വരെയാണ് ഇൗ നിയന്ത്രണം.
•മാർച്ച് 21നും 26നും ഇടയിൽ ഇടപ്പള്ളി- ആലുവ ഭാഗത്ത് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.