സംസ്ഥാനത്ത്​ ഇന്ന്​ കോവിഡ്​ ബാധിച്ച്​ രണ്ട്​ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്​ ചൊവ്വാഴ്​ച​ രണ്ടു​ പേർ മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ്​ സ്വദേശി പോൾ ജോസഫ്(70)​, കോഴിക്കോട്​ വടകര വെള്ളികുളങ്ങര സ്വദേശി സുലൈഖ (63) എന്നിവരാണ്​​ മരിച്ചത്​.

​േപാൾ ജോസഫ്​ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നു.

സുലൈഖ കോഴി​ക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരിച്ചത്​. ഹൃദയ സംബന്ധമായ അസുഖത്തിന്​ ചികിത്സ കഴിഞ്ഞ സുലൈഖക്ക്​ പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു.  

Tags:    
News Summary - covid: two more death in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.