കോവിഡ് വാക്സിനേഷൻ: കൊല്ലത്ത്​ ഒമ്പത് കേന്ദ്രങ്ങൾ സജ്ജം

കൊല്ലം: കോവിഡ് വാക്സിനേഷനായി ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങൾ സജ്ജം. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയും ആയുഷ്, സ്വകാര്യ മേഖലകളിലെ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പത് കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്​റ്റിങ് ഏര്‍പ്പെടുത്തും. ചുമതലയുള്ള പ്രോഗ്രാം ഓഫിസര്‍മാര്‍ അതത് ആരോഗ്യ ബ്ലോക്കുകളുടെ മേല്‍നോട്ട ചുമതല വഹിക്കുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുകയും ചെയ്യും.

കോവിഡ് വാക്സിന്‍ എത്തുന്നതോടെ കൃത്യമായി വിതരണം ചെയ്യുന്നതിന് കര്‍മ പദ്ധതി തയാറാക്കി. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം നൂറുപേര്‍ക്ക് വാക്സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 22,006 പേരാണ് ജില്ലയിൽ രജിസ്​റ്റർ ചെയ്തിട്ടുള്ളത്.

ഓരോ കേന്ദ്രത്തിലും വെയിറ്റിങ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ജീവനക്കാരുടെ ലഭ്യതയും ഉറപ്പുവരുത്തി. തുടര്‍ഘട്ടങ്ങളില്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത പറഞ്ഞു.

Tags:    
News Summary - Covid Vaccination: Nine centers are ready in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.