മലപ്പുറം: പോക്സോ കേസിൽ ഇരയായ പെൺകുട്ടികളെ താമസിപ്പിക്കുന്ന മഞ്ചേരിയിലെ നിർഭയ ഷെൽറ്റർ ഹോമിലെ അന്തേവാസികൾക്കും ജീവനക്കാർക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. 13 കുട്ടികളിൽ 12 പേരും അഞ്ചിൽ മൂന്ന് ജീവനക്കാരും പോസിറ്റിവാണ്. ശനിയാഴ്ചയാണ് പരിശോധന ഫലം വന്നത്.
പാചകക്കാരനൊഴിച്ച് ആർക്കും പ്രകടമായ രോഗലക്ഷണങ്ങളില്ല. ഇയാളെ ആശുപത്രിയിലേക്ക് മാറ്റാനും കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്ത് ഇവർക്ക് ഹോമിൽത്തന്നെ ചികിത്സ സൗകര്യമൊരുക്കാനും ജില്ല മെഡിക്കൽ ഓഫിസർ നിർദേശം നൽകി. രോഗത്തിെൻറ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
ഒരു മാസത്തിനിടെ പുതുതായി ആരെയും ഷെൽറ്റർ ഹോമിൽ പ്രവേശിപ്പിച്ചിട്ടില്ല. പുറത്തുപോവുന്ന ജീവനക്കാരിൽ നിന്നാകാം രോഗബാധയെന്നാണ് സംശയം. കെണ്ടയ്ൻമെൻറ് സോണുകളിൽ നിന്നടക്കം കുട്ടികളെ പുതുതായി ഇവിടേക്ക് മാറ്റുമ്പോൾ ക്വാറൻറീനിലാക്കിയ ശേഷമേ മറ്റുള്ളവർക്കൊപ്പം താമസിപ്പിക്കാവൂവെന്ന് ചൈൽഡ് ലൈൻ അടക്കം നിർദേശിച്ചിരുന്നു.
വനിത ശിശുക്ഷേമ വകുപ്പിന് കീഴിലാണ് ഹോം. 20 കുട്ടികളെ വരെ പ്രവേശിപ്പിക്കാവുന്നിടത്ത് 25ൽ അധികം പേർ ഇവിടെ കഴിഞ്ഞിരുന്നു. ഒരു മാസം മുമ്പാണ് പകുതി പേരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.