ആറു ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ തീർന്നു; കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിന്‍ തീര്‍ന്നത്.

സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. ആശങ്കയുടെ ആവശ്യമില്ല. കോവാക്‌സിനും കോവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വാക്സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയെ അറിയിച്ചു. 84 ദിവസത്തെ ഇടവേള കുറക്കണം എന്ന കിറ്റെക്സിന്റെ ആവശ്യത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. വിദേശത്ത് പോകുന്ന, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ, തുടങ്ങിയവർക്ക് മാത്രമാണ് ഇളവ്. അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ ഇളവെന്നും കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags:    
News Summary - Covshield vaccine shortage in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.