രാമക്ഷേത്ര പ്രതിഷ്ഠ വിവാദം: ലീഗിനെ പ്രശംസിച്ചും കോൺഗ്രസിനെ തള്ളിപ്പറഞ്ഞും സി.പി. ജോൺ

തിരൂരങ്ങാടി: രാമക്ഷേത്ര പ്രതിഷ്ഠ വിവാദത്തിൽ മുസ്‌ലിം ലീഗിനെ പ്രശംസിച്ചും കോൺഗ്രസ് നിലപാടിനെ തള്ളിപ്പറഞ്ഞും സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ മതേതര കക്ഷികൾ പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സി.പി. ജോൺ.

ബി.ജെപി യുടെ ക്ഷണക്കത്ത് ഇന്ത്യ മുന്നണിയെ തകർക്കാനാണ്. ഇതിൽ മതേതര കക്ഷികൾ വീഴരുതെന്നും സി.പി.എം പത്ത് വോട്ട് അധികം നേടാൻ വർഗീയ കാർഡ് കളിക്കുകയാണെന്നും സി.പി ജോൺ ആരോപിച്ചു.

തിരൂരങ്ങാടി ചെമ്മാട് നടന്ന സമ്മേളനത്തിൽ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കൃഷ്ണൻ കോട്ടുമല അധ്യക്ഷത വഹിച്ചു. കെ.എസ്.വൈ. എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, ഇടുക്കി ജില്ല സെക്രട്ടറി കെ.എ കുര്യൻ, ആലപ്പുഴ ജില്ല സെക്രട്ടറി കെ. നിസാർ, മലപ്പുറം ജില്ല സെക്രട്ടറി വാസു കാരയിൽ, സംസ്ഥാന നിർവാഹക സമിതിയംഗം സി.പി. കാർത്തികേയൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.പി. ബേബി, നാസർ അലി, പുനത്തിൽ രവീന്ദ്രൻ, എം.ടി ജയരാജൻ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി ഏരിയാ സെക്രട്ടറി എം.വി രാധാകൃഷ്ണൻ സ്വാഗതവും ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായ വാസു കാരയിലിനെ വീണ്ടും ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. നാസർ അലി, ഗഫൂർ കൊണ്ടോട്ടി, ജയശ്രീ, എം.ബി രാധാകൃഷ്ണൻ എന്നിവർ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. 41 അംഗ ജില്ല കൗൺസിലും നിലവിൽ വന്നു. ജനുവരി 28, 29 , 30 തീയതികളിലായി എറണാകുളത്ത് നടക്കുന്ന 11-ാം പാർട്ടി കോൺഗ്രസിലേക്ക് ജില്ലയിൽ നിന്ന് 30 പ്രതിനിധികളയും തെരഞ്ഞെടുത്തു.

Tags:    
News Summary - CP John Praising Muslim League and criticizing the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.