നിലമ്പൂർ മാവോയിസ്​റ്റ്​ ഏറ്റുമുട്ടൽ: നടപടിയെ വിമർശിച്ച്​ ജനയുഗം മുഖപ്രസംഗം

തിരുവനന്തപുരം: മലപ്പുറം കരുളായി വനമേഖലകളിൽ മാ​േവോയിസ്​റ്റുകൾക്കെതിരെ നടത്തിയ പൊലീസ്​ ഏറ്റുമുട്ടലിൽ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അന്വേഷണം വേണമെന്നും  സി.പി.ഐ മുഖപത്രം ജനയുഗം. മാധ്യമങ്ങളെ മൃതദേഹങ്ങൾ കിടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാത്തത് സംഭവത്തിൽ നരനായാ​െട്ടന്ന സംശയം ബലപ്പെടുത്തുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ മനുഷ്യാവകാശ ലംഘനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും ജനയുഗത്തിൻറെ മുഖപ്രസംഗം പറയുന്നു.

നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും അന്വേഷണ വിധേയമാവണം. അത്‌ സുതാര്യമായി പൊതുജനങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവരണം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിൽ നിന്നും പൊതുജനങ്ങൾ അതാണ്​ പ്രതീക്ഷിക്കുന്നതെന്നും ജനയുഗം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.

ത്സാർഖണ്ഡ്‌, ഛത്തിസ്ഗഡ്‌, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ മാവോവാദികൾക്കെതിരായ വേട്ടയും അതി​െൻറ പേരിൽ ആസൂത്രിത കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പതിവാണ്​. എന്നാൽ കേരളം പോലെ ജനാധിപത്യത്തിനും സാക്ഷരതയ്ക്കും രാഷ്ട്രീയ സംസ്കാരത്തിനും ആഴത്തിൽ വേരോട്ടമുള്ള ഒരു സംസ്ഥാനത്ത്‌ അത്​ ആവർത്തിച്ചുകൂടെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.  

 നിലമ്പൂരിലെ മാവോയിസ്റ്റ് കൊലക്കെതിരെ  സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായി രംഗത്ത് എത്തിയിരുന്നു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളിലെ ശരിതെറ്റുകൾ പരിശോധിക്കുന്നതിനു പകരം എതിർത്ത ശബ്​ദത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്​ പരിഷ്​കൃത സമൂഹത്തിന്​ യോജിച്ചതല്ലെന്നും  കാനം വ്യക്തമാക്കിയിരുന്നു.  ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് മുഖപത്രത്തിലൂടെ സി.പി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്​.

Tags:    
News Summary - CPI against maoist encounter in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.