തിരുവനന്തപുരം: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത് ക്രെഡിറ്റടിക്കാനെന്ന് സി.പി.െഎ. സി.പി.െഎ സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർന്നത്. വൻകിട കൈയേറ്റങ്ങൾ മാത്രമല്ല, മൂന്നാറിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണം. അതിനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടുപോകണം. അക്കാര്യത്തിൽ എല്ലാ പിന്തുണയും എം.എൻ. സ്മാരകത്തിൽ ചേർന്ന േയാഗം പ്രഖ്യാപിച്ചു.
മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ റവന്യൂ വകുപ്പും മന്ത്രിയും കൈക്കൊണ്ടത് ധീരമായ തീരുമാനമാണ്. ആ നടപടിക്ക് ജനങ്ങളിൽനിന്ന് സി.പി.െഎക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ഇൗ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുക തന്നെ വേണം. അതിൽ ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങേണ്ടതില്ല. കഴിഞ്ഞദിവസം മൂന്നാർ വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചത് ശരിയായില്ല. മൂന്നാറിലേത് കൈയേറ്റമാണെന്ന് വ്യക്തമായി അറിയാവുന്നതാണ്. അത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളുന്നതിന് പകരം എന്തിനാണ് യോഗം വിളിക്കുന്നതെന്നാണ് യോഗത്തിൽ പെങ്കടുത്ത ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. മൂന്നാർ വിഷയത്തിൽ സി.പി.എം ജില്ല നേതൃത്വത്തിെൻറയും മന്ത്രി എം.എം. മണിയുെടയും ഭീഷണിക്ക് മുന്നിൽ കീഴടങ്ങേണ്ട കാര്യമില്ല. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന തീരുമാനത്തിനുപിന്നിൽ ചിലരെ രക്ഷിക്കാനുള്ള ശ്രമം സംശയിക്കേണ്ടിയിരിക്കുന്നു. കോട്ടയം ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗവുമായി സി.പി.എമ്മുണ്ടാക്കിയ ധാരണയെ നിശിതമായി യോഗം വിമർശിച്ചു. ഇൗ കൂട്ടുകെട്ട് തെറ്റായിപ്പോയി.
പല സന്ദർഭങ്ങളിലും മുന്നണിമര്യാദ പോലും ലംഘിച്ചുകൊണ്ടുള്ള പരസ്യപ്രസ്താവനകളാണ് സി.പി.എമ്മിെൻറ ഉന്നത േനതാക്കളിൽ നിന്നുപോലുമുണ്ടാകുന്നത്. അത് ന്യായീകരിക്കാനാകില്ല. സി.പി.എം സ്വന്തംനിലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. കെ.എം. മാണിയെ എൽ.ഡി.എഫിൽ പ്രവേശിപ്പിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന മുന്നറിയിപ്പും യോഗം നൽകി. സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സി.പി.െഎ കൈയിൽ െവച്ചിട്ടുള്ള വകുപ്പുകളിൽ നടപ്പാക്കേണ്ട േക്ഷമപദ്ധതികൾ സംബന്ധിച്ചും എക്സിക്യൂട്ടിവ് യോഗം ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.