മൂന്നാര്‍: മന്ത്രി എം.എം മണിയെ കടന്നാക്രമിച്ച് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. സി.പി.ഐക്കെതിരെ മണി തിരിഞ്ഞത് കൈയേറ്റക്കാരെ സഹായിക്കാനാണെന്നും സി.പി.എം നേതാക്കള്‍ ആരൊക്കെ പണം വാങ്ങിയെന്ന് പറയിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ശിവരാമന്‍ പറഞ്ഞു. എം.എം മണി കൈയേറ്റക്കാരുടെ മിശിഹയായി മാറിയെന്നും ശിവരാമന്‍ ആരോപിച്ചു.
ജോയിസ് ജോര്‍ജിന്‍റെ പട്ടയം റദ്ദാക്കാൻ സി.പി.ഐ നേതാക്കള്‍ കോണ്‍ഗ്രസുകാരില്‍ നിന്ന് പണം വാങ്ങിയെന്ന് മണി പറഞ്ഞത് നെറികെട്ട ആരോപണമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം കൊടുക്കല്‍ വാങ്ങലുകളുടേതാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ല. കൈയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ തുടങ്ങിയതാണ് മണിയെ പ്രകോപിപ്പിച്ചത്. കൈയേറ്റക്കാരുടെ സംരക്ഷകനായി അദ്ദേഹം മാറിയെന്നും ശിവരാമന്‍ പറഞ്ഞു.
പച്ചയായി കൈയേറ്റക്കാര്‍ക്ക് വേണ്ടി വര്‍ത്തമാനം പറയുന്ന രീതിയിലേക്ക് ഇടതുപക്ഷ സര്‍ക്കാരിലെ ഒരു മന്ത്രി അധ:പതിച്ച് കൂടായിരുന്നു. സി.പി.ഐയുടെ പ്രാദേശിക നേതാക്കളില്‍ ആരെങ്കിലുമൊരാള്‍ കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ പണം വാങ്ങിയെന്ന് തെളിയിക്കാമെങ്കില്‍ അയാള്‍ പിന്നീട് പാർട്ടിയിലുണ്ടാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. അതുമായി മുന്നോട്ടു പോകും. ഇങ്ങോട്ട് പറയുന്നതിന് മറുപടി പറയേണ്ടി വരുമെന്നും അത് പറയുമെന്നും ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.