സി.പി.ഐ വകുപ്പുകളെ തഴഞ്ഞു; പ്രതിഷേധിച്ച്​ മന്ത്രിമാർ

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ൽ സി.​പി.​ഐ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളെ ത​ഴ​ഞ്ഞ് ധ​ന​വ​കു​പ്പ്. സ​പ്ലൈ​കോ​ക്ക് വി​പ​ണി ഇ​ട​പെ​ട​ലി​നു​ള്ള പ​ണം​പോ​ലും അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ജ​റ്റ് പ്ര​സം​ഗ​ശേ​ഷം ധ​ന​മ​ന്ത്രി​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കാ​തെ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

അ​തൃ​പ്തി ധ​ന​മ​ന്ത്രി​യെ നേ​രി​ട്ട​റി​യി​ക്കാ​നാ​ണ് അ​നി​ലി​ന്‍റെ തീ​രു​മാ​നം. ആ​രോ​ഗ്യം, ടൂ​റി​സം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, പൊ​തു​വി​ദ്യാ​ഭ്യാ​സം, വ്യ​വ​സാ​യം, സാം​സ്കാ​രി​കം തു​ട​ങ്ങി സി.​പി.​എം മ​ന്ത്രി​മാ​ർ ഭ​രി​ക്കു​ന്ന വ​കു​പ്പു​ക​ളി​ൽ പു​തി​യ പ​ദ്ധ​തി​ക​ളും കോ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​യ​പ്പോ​ൾ ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന ത​ങ്ങ​ളു​ടെ വ​കു​പ്പു​ക​ളി​ൽ തു​ച്ഛ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് സി.​പി.​ഐ​യു​ടെ പ​രാ​തി.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് സ​പ്ലൈ​കോ ക​ട​ന്നു​പോ​കു​ന്ന​ത്. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ വി​റ്റ വ​ക​യി​ൽ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ മാ​സം വ​രെ സ​പ്ലൈ​കോ​ക്ക്​ ന​ൽ​കാ​നു​ള്ള​ത് 2011 കോ​ടി​യാ​ണ്.

വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള​ത് 792 കോ​ടി​യും. പൊ​തു​വി​പ​ണി​യി​ട​പെ​ട​ലി​ന് പ്ര​തി​വ​ർ​ഷം 350 കോ​ടി​യാ​ണ് സ​പ്ലൈ​കോ​ക്ക് ചെ​ല​വാ​കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ 205 കോ​ടി​യാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്.

‘കേ​ര​ളീ​യ’​ത്തി​ന് 10 കോ​ടി​യും ചാ​മ്പ്യ​ൻ​സ് ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് 9.96 കോ​ടി​യും അ​നു​വ​ദി​ച്ച ധ​ന​വ​കു​പ്പ് ‘വി​ശ​പ്പു​ര​ഹി​തം കേ​ര​ളം’ പ​ദ്ധ​തി​ക്ക്​ നീ​ക്കി​വെ​ച്ച​ത് വെ​റും ര​ണ്ടു​കോ​ടി. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നും ധ​ന​മ​ന്ത്രി​യെ നീ​ര​സം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷം അ​നു​വ​ദി​ച്ച തു​ക​ക​ൾ ഈ ​വ​ർ​ഷം വെ​ട്ടി​ക്കു​റ​ച്ച​തി​ൽ കൃ​ഷി വ​കു​പ്പും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും അ​മ​ർ​ഷ​ത്തി​ലാ​ണ്.

Tags:    
News Summary - CPI shunned departments- Ministers in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.