ചേർത്തല: സി.പി.എം എക്സ്റേ ലോക്കൽ കമ്മിറ്റിയിലെ രഹസ്യയാത്ര വിവാദത്തിൽപെട്ട പുരുഷ-വനിത നേതാക്കളെ കമ്മിറ്റിയിൽനിന്ന് പുറത്താക്കി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഡി.വൈ.എഫ്.ഐ വനിത നേതാവും സി.പി.എം നേതാവും തെന്മല വിനോദസഞ്ചാര കേന്ദ്രത്തിൽ കറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. ഇതുസംബന്ധിച്ച് പാർട്ടി അംഗങ്ങൾ തെളിവുകൾ സഹിതം പരാതി നൽകിയിരുന്നു. തുടർന്നാണ് ഇവരെ ലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കാൻ ഏരിയ കമ്മിറ്റി നിർദേശം നൽകിയത്.
ആകെ 15 അംഗങ്ങളുണ്ടായിരുന്ന എക്സ്റേ ലോക്കൽ കമ്മിറ്റിയിലെ ഏഴ് അംഗങ്ങൾ നേരത്തേ രാജിെവച്ചിരുന്നു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്നതുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റിയുമായുള്ള തർക്കമാണ് അന്ന് രാജിയിൽ കലാശിച്ചത്. ലോക്കൽ കമ്മിറ്റിയിൽനിന്ന് രണ്ടുപേരെ കൂടി ഒഴിവാക്കിയതോടെ മൊത്തം അംഗങ്ങൾ ആറായി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.പി. രാജഗോപാല്‍, വിശ്വനാഥ പിള്ള എന്നിവരാണ് ഇതുസംബന്ധിച്ച പരാതി അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.