എം.എം മണിക്കെതിരെ പാർട്ടി നടപടിയുണ്ടായേക്കും

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ സി.പി.എം നടപടിയെടുക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

എം.എം മണിയുടെ പ്രസ്താവനകൾ നിരന്തരം സർക്കാറിനെയും പാർട്ടിയെയും  പ്രതിരോധത്തിലാക്കുന്നതായാണ് സെക്രട്ടറിയേറ്റി​െൻറ വിലയിരുത്തൽ. ഇയൊരു പശ്ചാത്തലത്തിൽ മണിക്കെതിരെ നടപടിയെടുക്കണമെന്ന് സെക്രട്ടിയേറ്റിൽ ധാരണയാവുകയായിരുന്നു. മണിക്കെതിരെ കടുത്ത നടപടി ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്.

മുന്നാർ സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെയും പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് എം.എം മണി ഉയർത്തിയത്.

Tags:    
News Summary - cpim sate committe action against mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.