തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം-ബി.ജെ.പി ഒത്തുതീർപ്പെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പകൽ ബി.ജെ.പിക്കെതിരെ ശബ്ദിക്കുകയും രാത്രി പലകാര്യങ്ങളിലും സെറ്റില്മെന്റുണ്ടാക്കുകയുമാണ്. കേന്ദ്രമന്ത്രി വി. മുരളീധരന് നട്ടെല്ലുണ്ടെങ്കിൽ കേന്ദ്ര ഏജൻസികളെക്കൊണ്ട് സ്വർണക്കടത്ത് കേസ് വീണ്ടും അന്വേഷിക്കാൻ സമ്മർദം ചെലുത്തുമോയെന്നും സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്നു വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണ്. സ്വപ്നയുടെ വെളിപ്പെടുത്തലിൽ വെപ്രാളത്തിലും ഭീതിയിലുമാണ് സി.പി.എം-വി.ഡി. സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.