സി.പി.എം സമ്മേളനങ്ങൾ കോവിഡ്​ മാനദണ്ഡങ്ങളിൽ മാറ്റംവരുന്ന മുറക്ക്​

തിരുവനന്തപുരം: സർക്കാറിന്‍റെ കോവിഡ്​ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്ന മുറക്ക്​ സി.പി.എം സമ്മേളനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്​ സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ആലപ്പുഴ ജില്ല സമ്മേളനവും എറണാകുളത്ത്​ സംസ്ഥാന സ​മ്മേളനവും കണ്ണൂരിൽ പാർട്ടി കോൺഗ്രസും നടത്താൻ സന്നദ്ധമാണ്​. സ്ഥിതിഗതികളിൽ മാറ്റംവരുന്ന മുറക്ക്​ തീയതിയിൽ മാറ്റംവേണോ എന്ന്​ ആലോചിക്കും.

ഹാളിലിരിക്കാൻ എത്ര ആളെ അനുവദിക്കുമെന്നത്​ പ്രധാനമാണ്​. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന്​ അംഗീകരിക്കാത്ത വിധമാണ്​ കേന്ദ്ര ബജറ്റ്​. കേരളത്തെ പൂർണമായി അവഗണിച്ചു. ഇത്​ തിരുത്താൻ തയാറാകണം. കേന്ദ്രാവഗണനക്കെതിരെ പ്രചാരണ പരിപാടികൾക്ക്​ എൽ.ഡി.എഫ്​ യോഗം തീരുമാനമെടുക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്​ യോഗത്തിന്​ ​ശേഷം അദ്ദേഹം പറഞ്ഞു. പ്രത്യേക സാമ്പത്തിക പാക്കേജ്​, എയിംസ്​, ആയുർവേദ ഗവേഷണ കേന്ദ്രത്തിന്​ സഹായം, റെയിൽവേ സോൺ, കോച്ച്​ ഫാക്​ടറി, തിരുവനന്തപുരം റെയിൽവേ മെഡിക്കൽ കോളജ്​, ജി.എസ്​.ടി നഷ്ടപരിഹാരം അഞ്ച്​ വർഷം കൂടി നീട്ടൽ, വായ്പ പരിധി ഉയർത്തൽ അടക്കം ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.

കേരളത്തെ അവഗണിച്ചതിനെതിരെ സംസ്ഥാനത്തെ എം.പിമാർ ഒറ്റക്കെട്ടായി പാർലമെന്‍റിൽ ശബ്​ദമുയർത്തണം. കോവിഡ്​ മാനദണ്ഡം കൂടി പരിഗണിച്ചായിരിക്കും കേന്ദ്ര നിലപാട്​ തുറന്നുകാട്ടാനുള്ള പാർട്ടി പരിപാടികൾ. കോവിഡ്​ പ്രതിരോധത്തിന്​ ആവശ്യമായ ജീവനക്കാരില്ലെന്നും താൽക്കാലികമായി കൂടുതൽ പേരെ നിയമിക്കാൻ നടപടി എടുക്കണമെന്നും സെക്രട്ടേറിയറ്റ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - CPM conventions will conduct after declining covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.