പാനൂര്‍ :കൊലയാളികൾക്ക് താരപരിവേഷവും സംരക്ഷണവും നൽകുകയാണ് സി.പി.എം എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ്. പുല്ലൂക്കരയിലെ മൻസൂർ വധവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പുല്ലൂക്കര മുക്കില്‍ പീടികയില്‍ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്‍റെയും സി.പി.എമ്മിന്‍റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കൊലയാളികളെ സംരക്ഷിക്കുകയും നിരപരാതികളെയും പൊതു പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്യുന്ന സമീപനമാണ് പുല്ലൂക്കര മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലിസ് സ്വീകരിക്കുന്നത്. സമാധാനപരമായി നിലനിന്നിരുന്ന പുല്ലൂക്കര പ്രദേശത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പ്രദേശത്തിന് പുറത്തുള്ളയാളെ ലോക്കല്‍ സെക്രട്ടറിയായി നിയമിച്ചത്. മന്‍സൂറിനെ കൊലപെടുത്തിയത് നാട്ടില്‍ കലാപമുണ്ടാക്കുന്നതിന് വേണ്ടിയാണ്. ബ്രാഞ്ച് ലോക്കല്‍ ഏരിയ ജില്ല കമ്മിറ്റികള്‍ സിപിഎമ്മിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ളതല്ലെന്നും കൊട്ടേഷന്‍ സംഘങ്ങളെ ഏകോപിപിക്കാന്‍ വേണ്ടിയാണെന്നും ഫിറോസ് കുറ്റപെടുത്തി.
യൂത്ത് ലീഗ് ജില്ല വൈസ്. പ്രസിഡന്‍റ് നൗഷാദ് അണിയാരം അധ്യക്ഷനായി. മണ്ഡലം ലീഗ് പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി, ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്, പാനൂർ നഗരസഭാ ചെയർമാൻ വി നാസർ, കാട്ടൂർ മഹമൂദ്, പി.പി.എ സലാം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ, എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ നജാഫ്, യൂനസ് പട്ടാടം, നൗഫൽ പനോൾ, ഷാഫി കൊയ്യോത്തി, റാഫി കണ്ടോത്ത്, സമദ് അറക്കല്‍, വി. റഫീഖ്, വി. ഫൈസല്‍, എന്‍.പി മുനീര്‍, സഫീര്‍ പുല്ലൂക്കര സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.