പോരാട്ട വീര്യത്തിന് വിട; എം.എം ലോറൻസ് അന്തരിച്ചു

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ്​ പ്ര​സ്ഥാ​ന​ത്തി​ന്​ പോ​രാ​ട്ട വീ​ര്യ​ത്തി​ന്‍റെ ചു​വ​പ്പ്​ പ​ക​ർ​ന്ന തൊ​ഴി​ലാ​ളി നേ​താ​വി​ന് വി​ട. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്തു​നി​ർ​ത്തി പാ​വ​പ്പെ​ട്ട​വ​ന്‍റെ അ​വ​കാ​ശ​സ​മ​ര​ങ്ങ​ളു​ടെ ക​രു​ത്തും കാ​ത​ലു​മാ​യി നി​ല​കൊ​ണ്ട മു​തി​ർ​ന്ന സി.​പി.​എം നേ​താ​വ് എം.​എം. ലോ​റ​ൻ​സ് ഇ​നി ജ്വ​ലി​ക്കു​ന്ന വി​പ്ല​വ​സ്മ​ര​ണ. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.15നാ​ണ് അ​ന്ത​രി​ച്ച​ത്. 95 വ​യ​സ്സാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ ഗാ​ന്ധി​ന​ഗ​റി​ലെ വീ​ട്ടി​ലും 8.30ന് ​ക​ലൂ​ർ ലെ​നി​ൻ സെ​ന്‍റ​റി​ലും ഒ​മ്പ​തു​മു​ത​ൽ നാ​ലു​വ​രെ എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും. മൃ​ത​ദേ​ഹം വൈ​കീ​ട്ട്​ നാ​ലി​ന് എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റും.

സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം, എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി, ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ, സി.​ഐ.​ടി.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ടു​ക്കി​യി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗം (1980 -1984) എ​ന്നീ നി​ല​ക​ളി​ൽ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച ത​ല​യെ​ടു​പ്പു​ള്ള നേ​താ​വാ​യി​രു​ന്നു മാ​ട​മാ​ക്ക​ൽ മാ​ത്യു ലോ​റ​ൻ​സ് എ​ന്ന എം.​എം. ലോ​റ​ൻ​സ്. 2015 മു​ത​ൽ സി.​പി.​എം സം​സ്ഥാ​ന സ​മി​തി​യി​ൽ ക്ഷ​ണി​താ​വാ​ണ്.

1929 ജൂ​ൺ 15ന് ​ഫോ​ർ​ട്ട്​​കൊ​ച്ചി ന​സ്രേ​ത്ത്‌ മാ​ട​മാ​ക്ക​ൽ വീ​ട്ടി​ൽ അ​വി​ര മാ​ത്യു​വി​ന്‍റെ​യും മേ​രി​യു​ടെ​യും 12 മ​ക്ക​ളി​ൽ നാ​ലാ​മ​നാ​യാ​ണ്​ ജ​ന​നം. പി​താ​വി​ന്‍റെ അ​മ്മ​വീ​ട്‌ എ​ന്ന നി​ല​യി​ൽ മു​ള​വു​കാ​ട്ടേ​ക്ക് കു​ടും​ബം താ​മ​സം മാ​റി. എ​റ​ണാ​കു​ളം സെൻറ് ആ​ൽ​ബ​ർ​ട്​​സ്​ സ്കൂ​ൾ, മു​ന​വ്വി​റു​ൽ ഇ​സ്​​ലാം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. 1946ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അം​ഗ​മാ​യി. ഇ​ട​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ലോ​റ​ൻ​സ് 1950ൽ ​അ​റ​സ്റ്റ്​ ചെ​യ്യ​പ്പെ​ട്ട് പൊ​ലീ​സ് മ​ർ​ദ​ന​ത്തി​നി​ര​യാ​യി. 22 മാ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞു. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ക​രു​ത​ൽ ത​ട​ങ്ക​ലി​ലും മി​സ ത​ട​വു​കാ​ര​നാ​യും ആ​റു​വ​ർ​ഷ​ത്തോ​ളം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചു. 1969ൽ ​പ്ര​ഥ​മ കൊ​ച്ചി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്ഥാ​നം കൈ​വി​ട്ടു.

അ​ച്ച​ട​ക്ക ന​ട​പ​ടി​യെ തു​ട​ർ​ന്ന് 1998ൽ ​സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ഏ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്ത​ി. സേ​വ് സി.​പി.​എം ഫോ​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗീ​യ നീ​ക്ക​ങ്ങ​ളുടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. 2005ലെ ​മ​ല​പ്പു​റം സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി. പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്ന് 2015ൽ ​ലോ​റ​ൻ​സി​നെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ‘ഓ​ർ​മ​ച്ചെ​പ്പ് തു​റ​ക്കു​മ്പോ​ൾ’ എ​ന്ന ആ​ത്​​മ​ക​ഥ അ​ടു​ത്തി​ടെ​യാ​ണ്​ പു​റ​ത്തി​റ​ങ്ങി​യ​ത്. ഭാ​ര്യ: പ​രേ​ത​യാ​യ ബേ​ബി. മ​ക്ക​ൾ: അ​ഡ്വ. എം.​എ​ൽ. സ​ജീ​വ​ൻ, എം.​എ​ൽ. സു​ജാ​ത (എ​ൻ​ജി​നീ​യ​ർ, ദു​ൈ​ബ), അ​ഡ്വ. എം.​എ​ൽ. എ​ബ്ര​ഹാം (അ​ബി), എം.​എ​ൽ. ആ​ശ (തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ടെ​നി (അ​ധ്യാ​പി​ക), സോ​ജ (​െല​ക്‌​ച​റ​ർ, സെൻറ് തെ​രേ​സാ​സ്‌ കോ​ള​ജ്‌, എ​റ​ണാ​കു​ളം), ബോ​ബ​ൻ (എ​ൻ​ജി​നീ​യ​ർ, ദു​ബൈ).

Tags:    
News Summary - CPM leader MM Lawrence passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.