ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന് സി.പി.എം പോളിറ്റ് ബ്യൂറോ ഞായറാഴ്ച ഡൽഹിയിൽ ചേരും. കേരളത്തിലെ ദയനീയ പരാജയം, ഇൻഡ്യ മുന്നണിയിലെ തീരുമാനങ്ങൾ തുടങ്ങിയവ ചർച്ചയാകും. കേരളത്തിലെ പരാജയം പരിശോധിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ വ്യക്തമാക്കിയിരുന്നു.
യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തി. 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, ഭരണവിരുദ്ധ വികാരമാണോയെന്ന് കേരള ഹൗസിൽ കാത്തിരുന്ന മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ ഇപ്പോഴാണോ അറിയുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.