തലസ്ഥാന ജില്ലയിൽ ആർ.എസ്.എസ് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം : തലസ്ഥാന ജില്ലയിൽ ആർ.എസ്.എസ് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി അക്രമ സംഭവങ്ങളാണ് തിരുവനന്തപുരം ജില്ലയിൽ ആർ.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കഴിഞ്ഞ ദിവസമാണ് അക്രമമുണ്ടായത്. തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും അക്രമം ഉണ്ടായി

ഏകപക്ഷീയമായ അക്രമങ്ങളാണ് ആർ.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾ തടയുന്ന നടപടികൾക്കെതിരായി എൽ.ഡി.എഫ് നടത്തിയ ജാഥക്ക് നേരെയും അക്രമമുണ്ടായി. വനിതാ കൗൺസിലറെ കൈയേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. വട്ടിയൂർക്കാവ്, നെട്ടയം ഭാഗങ്ങളിൽ പാർട്ടി അക്രമം നടന്ന സ്ഥലം സന്ദർശിക്കാൻ പോയ ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് നേരെയും ആർ.എസ്.എസ് അക്രമം ആവർത്തിച്ചു.

തിരുവന്തപുരം ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. ഈ സാഹചര്യത്തിൽ കലാപങ്ങളുണ്ടാക്കി അതുവഴി നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്ന പരിശ്രമമാണ് ആർ.എസ്.എസ് ലക്ഷ്യം വെക്കുന്നത്. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള സംഘപരിവാറിന്റെ ഹീന ശ്രമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - CPM state secretariat says RSS is trying to create riots in capital district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.