വടകരയിൽ പാർട്ടി ദുർബലം; ഒഞ്ചിയത്ത് പൂർണ പരാജയമെന്നും സി.​പി.​എം സ​മ്മേ​ള​ന​ത്തി​ൽ വിമർശനം

കോ​ഴി​ക്കോ​ട്: ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്ന വ​ട​ക​ര താ​ലൂ​ക്കി​ലി​പ്പോ​ൾ പാ​ർ​ട്ടി ദു​ർ​ബ​ല​മാ​ണെ​ന്നും ഒ​ഞ്ചി​യം ഏ​രി​യ ക​മ്മി​റ്റി സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം. വ​ട​ക​ര മേ​ഖ​ല​യി​ലെ കു​റ്റ്യാ​ടി, നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും സം​ഘ​ട​നാ​സം​വി​ധാ​നം വ​ള​രെ ദു​ർ​ബ​ല​മാ​ണ്.

തോ​റ്റ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മ​ല്ല, മ​റ്റി​ട​ത്തും വേ​ണ്ട​ത്ര വോ​ട്ടു​ക​ൾ നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൊ​ത്തം വോ​ട്ട് നോ​ക്കു​മ്പോ​ൾ യു.​ഡി.​എ​ഫി​ന് പി​ന്നി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്. വ​ട​ക​ര​യി​ൽ തോ​റ്റ​ത് സ്വ​ന്തം പാ​ള​യ​ത്തി​ലെ വോ​ട്ടു​പെ​ട്ടി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ദ​ലി​ത് മ​റ്റ് പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ആ​ക​ർ​ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​മ്പ​യി​നു​ക​ളും ഏ​റ്റെ​ടു​ക്കു​ന്ന വേ​ള​യി​ലാ​ണ് പാ​ർ​ട്ടി ഒ​ഞ്ചി​യം ഏ​രി​യ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളി​ൽ ഒ​രു മു​സ്‌​ലിം പോ​ലും ഇ​ല്ലാ​തെ പോ​യ​ത്. ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്നും പ്ര​തി​നി​ധി​ക​ൾ ചോ​ദി​ച്ചു. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ സെ​ക്ര​ട്ട​റി ഒ​ഴി​കെ​യു​ള്ള​വ​രു​ടെ പ്ര​വ​ർ​ത്ത​നം ശ​രാ​ശ​രി​യി​ലും താ​ഴെ​യാ​ണെ​ന്ന് തി​രു​വ​മ്പാ​ടി​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റു ഘ​ട​ക​ങ്ങ​ളേ​ക്കാ​ൾ ഉ​യ​ർ​ന്ന ബോ​ധ​ത്തി​ലും നി​ല​വാ​ര​ത്തി​ലും ഉ​ള്ള പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം.

കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പി​ന് ഒ​രു​വി​ധ രാ​ഷ്ട്രീ​യ​ധാ​ര​ണ​യും ഇ​ല്ല. ഇ​ത് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും ഇ​ട​പെ​ട​ലി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു.

മ​റ്റു മ​ന്ത്രി​മാ​രേ​ക്കാ​ൾ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റേ​തെ​ന്ന് ര​ണ്ട് ഏ​രി​യ​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഒ​രു മ​ന്ത്രി മാ​ത്ര​മാ​യി ന​ല്ല​ത​ല്ലെ​ന്നും നി​ങ്ങ​ൾ കോ​ഴി​ക്കോ​ട്ടെ മ​ന്ത്രി​മാ​രെ മാ​ത്രം നോ​ക്കു​ന്ന​തി​നാ​ലാ​ണി​ങ്ങ​നെ തോ​ന്നു​ന്ന​തെ​ന്നു​മാ​യി​രു​ന്നു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നാ​യി മ​റു​പ​ടി ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ഒ​ഞ്ചി​യം ഏ​രി​യ ക​മ്മി​റ്റി​ക്കെ​തി​രെ​യു​മു​ള്ള വി​മ​ർ​ശ​നം പ്ര​ത്യേ​കം പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​നും വ്യ​ക്ത​മാ​ക്കി.

തീരമേഖലകളിൽ വർഗീയത പിടിമുറുക്കുന്നെന്ന്​ പ്രതിനിധികൾ

കോ​ഴി​ക്കോ​ട്​: വ്യ​ത്യ​സ്ത​മാ​യ മേ​ഖ​ല​ക​ളി​ൽ പാ​ർ​ട്ടി സ്വാ​ധീ​നം ഇ​നി​യും വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ നി​ർ​ദേ​ശം. മു​​ന്നേ​റ്റ​മു​ണ്ടെ​ങ്കി​ലും അ​സ​ന്തു​ലി​താ​വ​സ്ഥ തു​ട​രു​ക​യാ​ണ്​. മി​ക്ക മേ​ഖ​ല​ക​ളി​ലും നേ​ട്ട​മു​ണ്ടാ​യെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ പി​ന്നാ​ക്ക​മാ​ണെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

അ​ത​ത്​ മേ​ഖ​ല​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ​കൂ​ടി പ​രി​ഗ​ണി​ച്ചാ​ക​ണം പാ​ർ​ട്ടി ഇ​ട​പെ​ട​ൽ. മ​ല​യോ​ര, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ഇ​നി​യും മു​ന്നേ​റ​ണം. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ പി​ടി​മു​റു​ക്കു​ന്ന​താ​യി പൊ​തു​ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ​ ചൂ​ണ്ടി​ക്കാ​ട്ടി. വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​ടെ അ​ത്യാ​പ​ത്ത്​ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. പ​ട്ടി​ക​ജാ​തി, ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ണ്ട​റി​ഞ്ഞ്​ പ്ര​വ​ർ​ത്തി​ക്ക​ണം.

താ​​ഴേ​ത​ലം വ​രെ​യു​ള്ള സ​ഖാ​ക്ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ഇ​ട​പെ​ട്ട​താ​ണ്​ ജി​ല്ല​യി​ൽ സി.​പി.​എ​മ്മി​ന്​ കു​തി​പ്പു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന്​​ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. പാ​ർ​ട്ടി വി​ദ്യാ​ഭ്യാ​സം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടു. കേ​ളു ഏ​ട്ട​ൻ പ​ഠ​ന ഗ​വേ​ഷ​ണ കേ​​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ബ്രാ​ഞ്ച്​ ത​ലം വ​രെ വേ​ണ​മെ​ന്നും ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും നേ​ര​ത്തേ തീ​രു​മാ​നി​ച്ച​താ​യ​തി​നാ​ലാ​ണ്​ സ​മ്മേ​ള​നം തു​ട​രു​ന്ന​തെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ പ​റ​ഞ്ഞു.

ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ച്​ മ​ണി​ക്കൂ​റാ​ണ്​ പൊ​തു​ച​ർ​ച്ച നീ​ണ്ട​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്​ പി​രി​യു​ന്ന​തു​വ​​രെ ച​ർ​ച്ച തു​ട​ർ​ന്നു. നാ​ല്​ മ​ണി​ക്ക്​ സ​മ്മേ​ള​നം പു​ന​രാ​രം​ഭി​ച്ച ശേ​ഷം ജി​ല്ല ​സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​നും സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക്​ വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​റു​പ​ടി പ​റ​ഞ്ഞു.

മലബാർ സമര പോരാളികളുടെ പേരുകൾ നീക്കംചെയ്യരുത് ​–സി.പി.എം സമ്മേളനം

കോ​ഴി​ക്കോ​ട്​: മ​ല​ബാ​ർ സ​മ​ര ര​ക്​​ത​സാ​ക്ഷി​ക​ളെ കേ​ന്ദ്ര സാം​സ്​​കാ​രി​ക വ​കു​പ്പി​ന്‍റെ നി​ഘ​ണ്ടു​വി​ന്‍റെ അ​ഞ്ചാം​വാ​ള്യ​ത്തി​ൽ​നി​ന്ന്​ വെ​ട്ടി​മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന്​ ഐ.​സി.​എ​ച്ച്.​ആ​റും കേ​ന്ദ്ര​സ​ർ​ക്കാ​റും പി​ന്മാ​റ​ണ​മെ​ന്ന് സി.​പി.​എം ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ലി മു​സ്​​ലി​യാ​രും വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ്​​ഹാ​ജി​യും ഉ​ൾ​പ്പെ​ടെ 387 ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളു​ടെ പേ​രു​ക​ളാ​ണ് ര​ക​ത​സാ​ക്ഷി നി​ഘ​ണ്ടു​വി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്യാ​ൻ ഐ.​സി.​എ​ച്ച്.​ആ​ർ ഉ​പ​സ​മി​തി ശി​പാ​ർ​ശ ചെ​യ്ത​ത്. ച​രി​ത്രം മാ​റ്റി​യെ​ഴു​തി ഹി​ന്ദു​ത്വ അ​ജ​ണ്ട​ക്കാ​വ​ശ്യ​മാ​യ പ്ര​ത്യ​യ​ശാ​സ്​​ത്ര പ​രി​സ​ര​മൊ​രു​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ അ​ക്കാ​ദ​മി​ക് സ​മൂ​ഹ​വും പൊ​തു​സ​മൂ​ഹ​വും ജാ​ഗ്ര​ത്താ​യി​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം അ​ഭ്യ​ർ​ഥി​ച്ചു.

ക​സ്​​തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ അ​വ്യ​ക്​​ത​ത നീ​ക്കാ​നും ജ​ന​വാ​സ​മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ഇ.​എ​സ്.​ഐ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​​പ്പെ​ട്ടു. പൊ​തു​മേ​ഖ​ല സം​ര​ക്ഷ​ണ​ത്തി​നാ​യി വി​വി​ധ ട്രേ​ഡ്​ യൂ​നി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കു​ക​ളെ​യും സ​മ​ര​ങ്ങ​ളെ​യും പി​ന്തു​ണ​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

സ്​​ത്രീ​പ​ക്ഷ കേ​ര​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എ​ല്ലാ ബ​ഹു​ജ​ന പ്ര​സ്​​ഥാ​ന​ങ്ങ​ളും ശാ​സ്​​ത്ര, ക​ലാ​സാ​ഹി​ത്യ സം​ഘ​ട​ന​ക​ളും ട്രേ​ഡ്​ യൂ​നി​യ​നു​ക​ളും സ​ർ​വി​സ് ​സം​ഘ​ട​ന​ക​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ആ​ഹ്വാ​നം​ചെ​യ്തു.

ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പു​തു​നി​ര

കോ​ഴി​ക്കോ​ട്: സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പു​തു​താ​യി ആ​റോ​ളം പേ​ർ എ​ത്തി​യേ​ക്കും. ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ദി​നേ​ശ​ൻ, മു​ൻ കു​റ്റ്യാ​ടി എം.​എ​ൽ.​എ കെ.​കെ. ല​തി​ക, സി.​ഐ.​ടി.​യു ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​കു​ന്ദ​ൻ, തി​രു​വ​മ്പാ​ടി മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​വി​ശ്വ​നാ​ഥ​ൻ, ഫ​റോ​ക്ക് എ​രി​യ സെ​ക്ര​ട്ട​റി എം. ​ഗി​രീ​ഷ്, കേ​ളു ഏ​ട്ട​ൻ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഡി.​വൈ.​എ​ഫ്.​ഐ മു​ൻ നേ​താ​ക്ക​ളാ​യ പി.​കെ. പ്രേ​മ​നാ​ഥ്, പി. ​നി​ഖി​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​തി​ൽ കെ.​കെ. ദി​നേ​ശ​ന്‍റെ​യും കെ.​കെ. ല​തി​ക​യു​ടെ​യും പേ​രു​ക​ൾ ഏ​താ​ണ്ട് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​രു​മോ എ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ന്നു.

നേ​ര​ത്തെ​യു​ള്ള 12 അം​ഗ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന് കു​റ്റ്യാ​ടി​യി​ലെ പ​ര​സ്യ പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ൽ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ ഒ​ഴി​വാ​ക്കി​യി​രു​ന്നു. മ​റ്റു​ള്ള​വ​രി​ൽ മു​ൻ മേ​യ​ർ കൂ​ടി​യാ​യ ടി.​പി. ദാ​സ​ൻ, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ പി. ​വി​ശ്വ​ൻ, ജോ​ർ​ജ് എം. ​തോ​മ​സ്, ഒ​പ്പം സി. ​ഭാ​സ്ക​ര​ൻ, കെ. ​കു​ഞ്ഞ​മ്മ​ദ് തു​ട​ങ്ങി​യ​വ​രെ​യും ഒ​ഴി​വാ​ക്കാ​നാ​ണ് സാ​ധ്യ​ത.

എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. സ​ചി​ൻ ദേ​വ് എം.​എ​ൽ.​എ, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, എം. ​കു​ഞ്ഞ​മ്മ​ദ്, ഇ​സ്മ​യി​ൽ കു​റു​മ്പൊ​യി​ൽ ഉ​ൾ​പ്പെ​ടെ ജി​ല്ല ക​മ്മി​റ്റി​യി​ൽ പു​തു​താ​യി പ​ന്ത്ര​ണ്ടോ​ളം പേ​ർ എ​ത്തു​മെ​ന്നും ഇ​തി​ൽ നാ​ലി​ലേ​റെ പേ​ർ വ​നി​ത​ക​ളാ​യി​രി​ക്കു​മെ​ന്നു​മാ​ണ് വി​വ​രം.

ഇന്ന്​ സമാപിക്കും

കോഴിക്കോട്​: ബീച്ച്​ ​​ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ സി.പി.എം ജില്ല സമ്മേളനം ബുധനാഴ്ച സമാപിക്കും. പൊതുസമ്മേളനം വൈകീട്ട്​ നാലിന്​ മുഖ്യമന്ത്രി പിണറായി വിജയൻ ​ഉദ്​ഘാടനം ചെയ്യും. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ പൊതുസമ്മേളനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ബീച്ചിലേക്കെത്തേണ്ടതില്ലെന്നും ജില്ല സെക്രട്ടറി പി. മോഹനൻ അറിയിച്ചു.

Tags:    
News Summary - CPM weakens in Vadakara; Criticism that it is a complete failure in Onchiyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.