തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കെപ്പട്ട ജനപ്രതിനിധികൾക്ക് രാഷ്ട്രീയ, സംഘടനാ വിഷയങ്ങളിൽ 'വിദ്യാഭ്യാസം' നൽകാൻ സി.പി.എം. വിപുലമായ പരിശീലന ക്ലാസിനാണ് സംസ്ഥാന സമിതി രൂപം നൽകിയത്.
21 വയസ്സ് മുതൽ പ്രായമുള്ള വിദ്യാർഥികളും യുവതീയുവാക്കളും ധാരാളം സി.പി.എം പ്രതിനിധികളായി തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ പലരെയും മേയർ ഉൾപ്പെടെ അധ്യക്ഷ പദവികളിലേക്ക് നിയോഗിക്കുകയും ചെയ്തു. എന്നാൽ, േവണ്ടത്ര പരിശീലനം നൽകിയില്ലെങ്കിൽ അനാവശ്യ വിവാദങ്ങളിൽ ചെന്നകപ്പെടാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് പരിശീലനം.
കോർപറേഷൻ, നഗരസഭ, ജില്ല പഞ്ചായത്ത് അധ്യക്ഷർക്കുള്ള ക്ലാസാണ് സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങൾ പെങ്കടുത്ത് ജില്ലകളിൽ സംഘടിപ്പിക്കുക. പദവി വഹിക്കുേമ്പാൾ ഉയർന്നുവരുന്ന രാഷ്്ട്രീയ, സംഘടനാ വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുംമുമ്പ് പരിശോധിക്കേണ്ടത് എങ്ങനെ, പെരുമാറ്റച്ചട്ടം എന്നിവയിൽ ഉൗന്നിയാകും ക്ലാസ്. തദ്ദേശ സ്ഥാപന പ്രതിനിധികൾ ഉൾപ്പെടെ മറ്റുള്ളവർക്ക് ഏരിയ കമ്മിറ്റി തലത്തിൽ ജില്ല സെക്രേട്ടറിയറ്റംഗങ്ങൾ പെങ്കടുത്താകും ക്ലാസ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, സർക്കാറിെൻറ മുൻഗണന പദ്ധതികൾ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്.
ക്ഷേമ പെൻഷൻ, കോവിഡ് പ്രതിരോധം, സുഭിക്ഷ കേരളം പദ്ധതി, ൈലഫ് മിഷൻ ലക്ഷ്യം പൂർത്തീകരണം എന്നിവയിൽ വീഴ്ച ഉണ്ടാകരുതെന്നാണ് നേതൃത്വത്തിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.