കുട്ടനെല്ലൂര്‍: വനിത ഡോക്ടര്‍ക്ക് ക്ലിനിക്കില്‍ കുത്തേറ്റു. മുവാറ്റുപുഴ സ്വദേശി ഡോ. സോനക്കാണ് കുത്തേറ്റത്. കുത്തിയ സുഹൃത്തും പാര്‍ട്ട്ണറുമായ പാവറട്ടി സ്വദേശി മഹേഷ് ഒളിവിലാണ്. രണ്ട് വര്‍ഷമായി ഡോ. സോനയും സുഹൃത്ത് മഹേഷും ചേർന്ന് കുട്ടനെല്ലൂരില്‍ ദ ഡെൻറിസ്റ്റ് എന്ന ക്ലിനിക് നടത്തുകയാണ്. മഹേഷുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് ഡോ. സോന ബന്ധുക്കള്‍ക്കൊപ്പം ഒല്ലൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ക്ലിനിക്കിലെത്തിയ മഹേഷ് ഇവരുമായി തര്‍ക്കം ഉണ്ടാവുകയും കൈയില്‍ കരുതിയ കത്തികൊണ്ട് വയറ്റിലും തുടയിലും കുത്തുകയുമായിരുന്നു. തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ടു.
വയറ്റില്‍ ആഴത്തിൽ മുറിവുള്ളതിനാല്‍ ശസ്ത്രക്രിയക്ക് വിധേയയായ സോന അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിവാഹശേഷം വേര്‍പിരിഞ്ഞ് കഴിയുന്ന ഡോക്ടര്‍ രണ്ട് വര്‍ഷമായി മഹേഷുമൊത്ത് ഫ്ലാറ്റില്‍ ഒരുമിച്ച് കഴിയുകയായിരുന്നു. ഒല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.