മകളുടെ വീട്ടിലേക്കുള്ള യൂസുഫിന്‍റെ യാത്ര ദുരന്തമുഖത്തേക്ക്

വൈത്തിരി: സാമൂഹ്യപ്രവർത്തകനും കോൺഗ്രസ് നേതാവുമായ എം.എസ് യൂസുഫും ഭാര്യ ഫാത്തിമയും ചൂരൽമലയിലുള്ള മകൾ റുക്‌സാനയുടെ വീട്ടിലേക്കുപോയത് ദുരന്തമുഖത്തേക്കായി. അഞ്ചു മാസം ഗർഭിണിയായ മകൾ റുക്‌സാനയുടെ വീട്ടിലേക്കു നാല് ദിവസം മുൻപാണ് യൂസുഫും ഭാര്യയും താമസിക്കാൻ പോയത്. കൂടെ ഇളയ മകളുടെ മകൾ മൂന്നു വയസുകാരി ജൂഹിയെയും കൂടെ കൂട്ടിയിരുന്നു.

ഇതോടെ യൂസഫ് (57), ഭാര്യ ഫാത്തിമ(55), മകൾ റുക്‌സാന, മകളുടെ ഭർത്താവ് മുനീർ, ഇവരുടെ മക്കൾ അമൽ നിഷാൻ, ഹിജാസ് റോഷൻ എന്നിവരും ദുരന്തത്തിൽ പെടുകയായിരുന്നു. ചൂരൽമല ദുരന്തത്തിൽ ഏഴു പേരെയും കാണാതാവുകയായിരുന്നു.

രാവിലെ റുക്‌സാനയുടെ മൃതദേഹം കണ്ടെത്തി. മുനീറിന്റെ മാതാവിന്റെ മൃതദേഹം ചാലിയാർ പുഴയിൽനിന്നും കണ്ടെത്തിയിരുന്നു.

തളിപ്പുഴക്കാർക്ക് ഏറെ പ്രിയപ്പെട്ട യൂസഫ് ഏറെകാലം മഹല്ല് കമ്മിറ്റി സെക്രട്ടറി ആയിരുന്നു. മറ്റുമക്കൾ: യൂനുസ് (ദുബൈ), നൗഷിബ. മരുമകൻ: റഊഫ്.

Tags:    
News Summary - Wayanad Landslide Yusuf family death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.