തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ മൂലം കേരളത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടികാണാൻ സംസ്ഥാന സർക്കാറിനായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നത്തെ ദീർഘവീക്ഷണത്തോടെ സമീപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശമ്പള വിതരണം മുടങ്ങുന്നത് മുൻകൂട്ടി കാണാനായില്ല. തമിഴ്നാടും ആന്ധ്രയും റിസർവ് ബാങ്കിനെ നേരത്തെ കാര്യങ്ങൾ അറിയിച്ചിരുന്നു. ഒരു പ്രതിസന്ധിയുണ്ടാകുേമ്പാൾ അത് പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതല്ലേ എന്ന് ചെന്നിത്തല ചോദിച്ചു. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നയാളാണ് ധനമന്ത്രി. അദ്ദേഹം റോഡ്ഷോ നടത്തുന്നത് നിർത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ധനമന്ത്രിയുെട പ്രഖ്യാപനങ്ങൾ ജനത്തെ ബുദ്ധിമുട്ടിലാക്കുകയാെണന്നും ദുരന്തനിവാരണ പാക്കേജിന് സർക്കാർ രൂപം നൽകണെമന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ റേഷൻ വിതരണം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.