എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെ അധികാരം വെട്ടിക്കുറക്കൽ: സർക്കാറിന് ഹൈകോടതി നോട്ടീസ്

കൊച്ചി: കേരള വിദ്യാഭ്യാസ ചട്ടപ്രകാരം എയ്‌ഡഡ് സ്‌കൂൾ മാനേജർമാർക്കുണ്ടായിരുന്ന അധികാരങ്ങൾ വെട്ടിക്കുറച്ച നടപടിയിൽ സർക്കാറിന് ഹൈകോടതി നോട്ടീസ്. ഇത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് സ്‌കൂൾ (എയ്‌ഡഡ്) മാനേജേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. മണി നൽകിയ ഹരജിയാണ് ജസ്റ്റിസ് അനു ശിവരാമൻ പരിഗണിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി തുടർന്ന് ഓണം അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.

സ്കൂളുകളിലെ തസ്‌തിക നിർണയത്തിന് നിർദേശം നൽകാനും സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകാനുമുള്ള അവകാശങ്ങൾ പ്രധാനാധ്യാപകന് നൽകി ജൂലൈ 31നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്. കേരള വിദ്യാഭ്യാസ ചട്ടത്തിലെ വിവിധ റൂളുകൾ പ്രകാരം ഇത്തരത്തിലുള്ള അവകാശങ്ങൾ സ്കൂൾ മാനേജർമാർക്കാണ്.

സ്കൂൾ മാനേജർമാരുമായി ഏതെങ്കിലും തരത്തിൽ കൂടിയാലോചന നടത്താതെയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. അതിനാൽ സർക്കുലർ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - Curtailment of powers of aided school managers: HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.