തിരുവനന്തപുരം: വാരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിൽ സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണം നടക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മികച്ച ട്രാക്ക് െറക്കോർഡുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിഷ്പക്ഷമായ ശാസ്ത്രീയ അന്വേഷണത്തിന് ശേഷം മാത്രമേ കേസിൽ നടപടി സ്വീകരിക്കൂവെന്നും ഡി.ജി.പി പറഞ്ഞു.
റൂറൽ ടൈഗർ ഫോഴ്സിെല മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിലായത് പ്രാഥമിക തെളിവുകൾ പ്രകാരം മാത്രമാണ്. കൂടുതൽ അന്വേഷണം നടന്നാൽ മാത്രമേ മറ്റു പ്രതികളെ കുറിച്ച് വ്യക്തതയുണ്ടാകൂ. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അറസ്റ്റിലായ ഉദ്യോഗസ്ഥർ പറയുന്ന വിഡിയോ താനും കണ്ടു. അത് അന്വേഷണ സംഘത്തിന് കൈമാറും. റൂറൽ എസ്.പി എ.വി ജോർജിെനതിരായ ശ്രീജിത്തിെൻറ കുടുംബത്തിെൻറ പരാതിയും പരിഗണിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി.
നേതൃത്വമില്ലാെത നടന്ന വാട്സ് ആപ്പ് ഹർത്താൽ വർഗീയ വിദ്വേഷമുണ്ടാക്കുന്നതിനുള്ള നടപടിയാണെന്നും ബെഹ്റ പറഞ്ഞു. അത്തരമൊരു പ്രവർത്തിയും വെച്ചുപൊറുപ്പിക്കില്ല. ആരാണ് ഇൗ ഹർത്താലിനു പിന്നിൽ, എവിടെ നിന്നാണ് തുടക്കം എന്നീകാരയങ്ങൾ വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്. ഇൗ അന്വേഷണം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മലപ്പുറത്തും മറ്റുമായി കുറേ പേരെ ഹർത്താലിെൻറ പേരിൽ പിടികൂടിയിട്ടുണ്ട്. അവരെ ചോദ്യം ചെയ്ത് ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുെമന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
പൊലീസിെൻറ ഉന്നതതല യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതതല യോഗത്തിൽ പൊലീസിെൻറ പെരുമാറ്റത്തെ കുറിച്ചാണ് പ്രധാന ചർച്ചയെന്നും ബെഹ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.