തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഒന്നാം പ്രതി സർക്കാറാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 10 ലക്ഷം രൂപയും ജോലിയും കൊടുത്താൽ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഒരു നിരപരാധിെയ ചവിട്ടിെക്കാന്ന കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പൊലീസുകാർ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കരുതെന്ന് നിരവധി കോടതി വിധികളുണ്ടായിട്ടും ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കുന്നത് പ്രതികെള രക്ഷിക്കാനാണ്. മുഖ്യമന്ത്രി പറയുന്നത് ശ്രീജിത്തിെൻറ അമ്മക്ക് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ്. എങ്കിൽ പിന്നെ എന്തിനാണ് സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ഹൈകോടതിെയ സമീപിച്ചതെന്നും െചന്നിത്തല ചോദിച്ചു.
ഡി.ജി.പിയുടെ നിർദേശമില്ലാതെ ടൈഗർ ഫോഴ്സിെന നിയമിക്കാൻ എസ്.പിക്ക് അധികാരമില്ല. ആ ടൈഗർ ഫോഴ്സ് എങ്ങനെയാണ് ആളുമാറി ശ്രീജിത്തിനെ പിടിച്ചു െകാണ്ടു വന്നത്. ആരുെട നിർദേശ പ്രകാരമാണിത് എന്ന ചോദ്യം ഇേപ്പാഴും ദുരൂഹമായി നിലനിൽക്കുകയാണ്. സർക്കാറാണ് ഒന്നാം പ്രതി. പ്രതികളെ രക്ഷിക്കാൻ അതുകൊണ്ടാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.