തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം അടക്കം പൊലീസ് മർദന ആരോപണം നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വ ാഗ്വാദത്തിനും ബഹളത്തിനും വഴിവെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംെവച്ചപ്പോൾ എതിരിടാൻ ഭരണപക്ഷം സമീപം നിലയുറപ്പിച്ചത് സഭയെ സംഘർഷത്തിെൻറ വക്കിലെത്തിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എഴുന്നേറ്റുനിന്നാണ് അ ംഗങ്ങളെ ഇരിപ്പിടത്തിലേക്ക് മടക്കിയത്. ഷാഫി പറമ്പിലിെൻറ അടിയന്തരപ്രമേയ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
നെടുങ്കണ്ടം പൊലീസിെൻറ മർദന മേറ്റ ഹക്കീമിെൻറ വിഷയം കൂടി ഉന്നയിച്ചായിരുന്നു ഷാഫി പറമ്പിലിെൻറ അടിയന്തരപ്രമേയം. മുഖ്യമന്ത്രി രണ്ടാംമറ ുപടിക്ക് എഴുേന്നൽക്കവെ പ്രതിപക്ഷത്തെ ചില അംഗങ്ങൾ സ്പീക്കർക്കെതിരെ രംഗത്തുവന്നു. പ്രസംഗിക്കാൻ സമയം നൽകുന്നതിനെ ചൊല്ലിയായിരുന്നു ഇത്. ചെയറിനോട് ഭീഷണിവേണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. ബഹളത്തിനിടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്ക് നീങ്ങി. ഭരണപക്ഷവും നടുത്തളത്തിന് തൊട്ടടുത്തേക്ക് വന്നതോടെ അഞ്ച് മിനിറ്റോളം സഭ ബഹളത്തിൽ മുങ്ങി.
കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാർ സർവിസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി. വഴിവിട്ട് കാര്യങ്ങൾ ചെയ്യുന്ന പൊലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകും. രാജ്കുമാറിെൻറ മരണത്തിൽ ചിലരെ അറസ്റ്റ് ചെയ്തു. മറ്റ് ആരൊക്കെ ഉത്തരവാദികളാണോ അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. ക്രിമിനൽ കേസിൽ ഉൾപ്പെട്ട 12 പൊലീസുകാരെ സർവിസിൽനിന്ന് നീക്കി. മൂന്നുപേരെ പിരിച്ചുവിട്ടു. മർദകവീരന്മാരെയും ഉരുട്ടിക്കൊല നടത്തിയവരെയും പലരും സംരക്ഷിച്ച ചരിത്രമുണ്ട്. ഇൗ സർക്കാർ കുറ്റക്കാരായ ഒരാളെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫിെൻറ കാലത്ത് 13 കസ്റ്റഡി മരണമുണ്ടായതായി അന്ന് ആഭ്യന്തമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മറുപടി നൽകിയിട്ടുണ്ട്. കസ്റ്റഡിയിൽ മർദിച്ചെന്ന ഹക്കീമിെൻറ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പൊലീസുകാർക്കെതിെര കേസെടുത്തു. കോടതിയിൽ ഹാജരാക്കിയപ്പോഴോ വൈദ്യപരിശോധന സമയത്തോ പൊലീസിനെതിരെ ഹക്കീം പരാതി പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനും മന്ത്രി എം.എം. മണിയും നീണ്ട സമയം സംസാരിച്ചെന്നും ആഭ്യന്തരവകുപ്പിന് ഇടുക്കിയിൽ സഹമന്ത്രി ഉേണ്ടാ എന്നും അദ്ദേഹം ചോദിച്ചു. വേണ്ടപ്പെട്ടവരെ ജാമ്യം കിട്ടുന്നവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് പാവപ്പെട്ട വിദ്യാർഥികളുടെ തലയും താടിയും തല്ലിപ്പൊളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി എസ്.പിയെ സ്ഥലംമാറ്റണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യു.ഡി.എഫ് കാലത്തെ കസ്റ്റഡി മരണത്തെക്കുറിച്ച് അക്കാലത്ത് താൻ മറുപടി പറഞ്ഞപ്പോൾ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അത് ചെയ്യാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.