????????? ?????? ???????????? ??????? ??????? ?????? ????????? ???????? ??????????? ?????? ??????????? ?????????

സ്വർണക്കടത്ത് കേസ്: ബി.എം.എസ് നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണക്കടത്ത് കേസിൽ ബി.എം.എസ് നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവ് ഹരിരാജിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. സ്വർണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന വിവരത്തെ തുടർന്നാണ് ഇദ്ദേഹത്തെ കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇയാൾ ഒളിവിലായിരുന്നു എന്നാണ് കസ്റ്റംസ് അധികൃതർ നൽകുന്ന വിവരം.

എന്നാൽ തനിക്ക് കള്ളക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് ഹരിരാജ് പറഞ്ഞു. കസ്റ്റംസ് ഓഫിസുമായി ബന്ധമുണ്ടെങ്കിലും ഈ കേസിൽ ഉദ്യോഗസ്ഥരെ വിളിച്ചത് താനല്ലെന്നും ഹരിരാജ് പറഞ്ഞു. 

Latest Video:

Full View
Tags:    
News Summary - Customs questions BMS leader Hariraj-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.