ദമ്പതികൾക്ക്​ അപകീർത്തി; യുവാവിനെതിരെ കേസ്

ശ്രീ​ക​ണ്ഠ​പു​രം: ന​വ​ദ​മ്പ​തി​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി പോ​സ്​​റ്റു​ക​ ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് യു​വാ​വി​നെ​തി​രെ കേ​സ്. പ്ര​ചാ​ര​ണം ന​ട​ത്തി​യ നി​ര​വ​ധി വാ​ട്സ് ആ​പ്​ ഗ്രൂ​പ്​ അ​ഡ്മി​ന്മാ​രും ഷെ​യ​ർ ചെ​യ്ത​വ​രും കേ​സി​ൽ ഉ​ൾ​പ്പെ​ടും. ചെ​റു​പു​ഴ പാ​റ​ത്താ​ഴ അ​നൂ​പ് പി. ​സെ​ബാ​സ്​​റ്റ ്യ​​​െൻറ ഭാ​ര്യ ചെ​മ്പ​ന്തൊ​ട്ടി​യി​ലെ തോ​ട്ടു​ങ്ക​ര ജൂ​ബി ജോ​സ​ഫി​​​െൻറ പ​രാ​തി​യി​ൽ ആ​ല​ക്കോ​ട് ജോ​സ്ഗി​രി​യി​ലെ റോ​ബി​ൻ തോ​മ​സി​നെ​തി​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഐ.​പി.​സി 495, 500, 509 വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. വി​ശ​ദ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ശ്രീ​ക​ണ്ഠ​പു​രം സി.​ഐ വി.​വി. ല​തീ​ഷ് അ​റി​യി​ച്ചു. പെ​ണ്ണി​ന് വ​യ​സ്സ്​ 48, ചെ​ക്ക​ന് വ​യ​സ്സ്​ 25, പെ​ണ്ണി​ന് ആ​സ്തി 15 കോ​ടി, സ്ത്രീ​ധ​നം 101 പ​വ​ൻ 50 ല​ക്ഷം, ബാ​ക്കി പി​റ​കെ വ​രും എ​ന്ന ക​മ​േ​ൻ​റാ​ട് കൂ​ടി​യാ​ണ് വാ​ട്സ്ആ​പ് പ്ര​ചാ​ര​ണം ന​ട​ന്ന​ത്.

അ​ടു​ത്തി​ടെ​യാ​ണ് പ​ഞ്ചാ​ബ് എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ അ​നൂ​പും ഷാ​ർ​ജ​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യ ജൂ​ബി​യും വി​വാ​ഹി​ത​രാ​യ​ത്. പ​ത്ര​ത്തി​ൽ ന​ൽ​കി​യ വി​വാ​ഹ പ​ര​സ്യ​ത്തി​​​െൻറ ഫോ​ട്ടോ​യും കു​ടും​ബ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ഫോ​ട്ടോ​യും ചേ​ർ​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി വാ​ട്സ് ആ​പ്​ ഗ്രൂ​പ്പു​ക​ളി​ൽ ഇ​ത് പ്ര​ച​രി​ച്ച​തി​നാ​ൽ ഇ​വ​യെ​ല്ലാം പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​നി​ടെ ധാ​രാ​ളം ഗ്രൂ​പ്പു​ക​ൾ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​സ് തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ പ്ര​തി​ക​ൾ​ക്ക് ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും.

Tags:    
News Summary - cyber abuse against couple; FIR registered against man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.