ദമ്പതികൾക്ക് അപകീർത്തി; യുവാവിനെതിരെ കേസ്
text_fieldsശ്രീകണ്ഠപുരം: നവദമ്പതികളെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി പോസ്റ്റുക ൾ പ്രചരിപ്പിച്ചതിന് യുവാവിനെതിരെ കേസ്. പ്രചാരണം നടത്തിയ നിരവധി വാട്സ് ആപ് ഗ്രൂപ് അഡ്മിന്മാരും ഷെയർ ചെയ്തവരും കേസിൽ ഉൾപ്പെടും. ചെറുപുഴ പാറത്താഴ അനൂപ് പി. സെബാസ്റ്റ ്യെൻറ ഭാര്യ ചെമ്പന്തൊട്ടിയിലെ തോട്ടുങ്കര ജൂബി ജോസഫിെൻറ പരാതിയിൽ ആലക്കോട് ജോസ്ഗിരിയിലെ റോബിൻ തോമസിനെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.
ഐ.പി.സി 495, 500, 509 വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിശദ പരിശോധനക്കുശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നും ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് അറിയിച്ചു. പെണ്ണിന് വയസ്സ് 48, ചെക്കന് വയസ്സ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവൻ 50 ലക്ഷം, ബാക്കി പിറകെ വരും എന്ന കമേൻറാട് കൂടിയാണ് വാട്സ്ആപ് പ്രചാരണം നടന്നത്.
അടുത്തിടെയാണ് പഞ്ചാബ് എയർപോർട്ട് ജീവനക്കാരനായ അനൂപും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയും വിവാഹിതരായത്. പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിെൻറ ഫോട്ടോയും കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയും ചേർത്ത് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയായിരുന്നുവെന്നാണ് പരാതി. മലയോര മേഖലയിലെ നിരവധി വാട്സ് ആപ് ഗ്രൂപ്പുകളിൽ ഇത് പ്രചരിച്ചതിനാൽ ഇവയെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ഇതിനിടെ ധാരാളം ഗ്രൂപ്പുകൾ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കേസ് തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് രണ്ടുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.