എം.എസ്.എഫ് മുൻ ഭാരവാഹിക്കെതിരെ സൈബർ ആക്രമണം; പ്രതി എം.എസ്.എഫ് പ്രവർത്തകൻ

മലപ്പുറം: എം.എസ്.എഫ് മുൻ ഭാരവാഹിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ എം.എസ്.എഫ് പ്രവർത്തകൻ തന്നെയാണെന്ന് പൊലീസ്. സർ സയ്ദ് കോളേജ് എം.എസ്.എഫ് മുൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് തന്നെ നിരന്തരം സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നതായി പൊലീസിൽ പരാതി നൽകിയത്.

മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസ് ആണ് ആഷിഖക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കിയാണ് അനീസ് ആഷിഖ ഖാനത്തെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് വിവരം.

കഴിഞ്ഞ ആറു മാസമായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുപയോഗിച്ച് തന്നെ അപമാനിക്കുന്നതായാണ് സർ സയ്ദ് കോളേജ് എം.എസ്.എഫ് മുൻ ഭാരവാഹിയും മലപ്പുറം പൂക്കാട്ടിരി സ്വദേശിനിയുമായ ആഷിഖ പരാതി നൽകിയിരുന്നു. കുടുംബം മാനസികമായി തകർന്ന അവസ്ഥയിലാണ് പൊലീസിൽ പരാതി നൽകിയതെന്നും ആഷിഖ പറഞ്ഞു.

Tags:    
News Summary - Cyber ​​attack on former MSF office bearer; The accused is an MSF activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.