സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ സംവിധാനം 

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ഇ​ൻ​റ​ർ​നെ​റ്റ്​ വ​ഴി​യും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് നോ​ഡ​ൽ സൈ​ബ​ർ​സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ച് പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

സ്​​റ്റേ​റ്റ് ൈക്രം ​റെ​ക്കോ​ഡ്സ്​ ബ്യൂ​റോ എ.​ഡി.​ജി.​പി​യാ​യി​രി​ക്കും നോ​ഡ​ൽ ഓ​ഫി​സ​ർ. എ​സ്.​സി.​ആ​ർ.​ബി. എ​സ്.​പി. (ഐ.​സി.​ടി), തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡി.​സി.​ആ​ർ.​ബി അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ എ​ന്നി​വ​രെ നോ​ഡ​ൽ ഓ​ഫി​സ​റെ സ​ഹാ​യി​ക്കാ​നും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് www.cyberpolice.gov.in എ​ന്ന കേ​ന്ദ്രീ​കൃ​ത ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 155260 എ​ന്ന ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റും വൈ​കാ​തെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. 

Tags:    
News Summary - Cyber Crime Protection online security -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.