കോട്ടയം: മൊബൈൽ ഫോൺ, ടി.വി, ഇൻറർനെറ്റ് തുടങ്ങി എല്ലാ ഇലക്േട്രാണിക് ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കി ദുഃഖവെള്ളിയാഴ്ച സൈബർ ഫാസ്റ്റ് ആചരിക്കാൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. അമിത ഇൻർനെറ്റ് ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, മനുഷ്യബന്ധങ്ങളിലെ തകർച്ച, വർധിച്ചുവരുന്ന ആത്മഹത്യ പ്രവണത, സൈബർ കുറ്റകൃത്യങ്ങളിലെ വർധന എന്നിവ ഒഴിവാക്കുന്നതിനുള്ള ബോധവത്കരണത്തിെൻറ ഭാഗമായാണ് സൈബർ ഫാസ്റ്റ്. കഴിഞ്ഞ വർഷവും ഒാർത്തഡോക്സ് സഭ സൈബർ ഫാസ്റ്റ് ആചരിച്ചിരുന്നു. വലിയ നോമ്പിലെ അഞ്ചാം ഞായാറാഴ്ച സഭ വാഹന ഉപവാസം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.