ബുറെവി ന്യൂനമർദമായി; ശക്തമായ മഴക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ർ​ദ​മാ​യി മാ​ന്നാ​ർ ക​ട​ലി​ടു​ക്കിൽ തു​ട​രു​ന്ന​തിനാൽ ഞാ​യ​റാ​​ഴ്​​ച പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലീ​മി​റ്റ​ർ മു​ത​ൽ 204.4 മി​ല്ലീ​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണി​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്. ക​ട​ൽ അ​തി​പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള തീ​ര​ത്തു​നി​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​തി​നു​ള്ള നി​രോ​ധ​നം തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം ബു​റെ​വി​യു​ടെ ഭീ​തി കെ​ട്ട​ട​ങ്ങി​യ​തോ​ടെ മു​ൻ​ക​രു​ത​ലിെൻറ ഭാ​ഗ​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ പാ​ർ​പ്പി​ച്ച​വ​രെ ഇ​ന്ന​ലെ​മു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചു​തു​ട​ങ്ങി.

Tags:    
News Summary - Cyclone Burevi Weakens Into low-pressure area heavy rain forecast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.