തൃശൂര്‍: ചാലക്കുടിയിലെ ഡി സിനിമാസിന് വേണ്ടി നടൻ ദിലീപ് സര്‍ക്കാര്‍ ഭൂമി ൈകേയറിയെന്ന പരാതിയില്‍ മുന്‍ തൃശൂര്‍ ജില്ല കലക്ടര്‍ വീഴ്ചവരുത്തിയെന്ന ആരോപണം പരിശോധിക്കുമെന്ന്്് തൃശൂർ കലക്ടര്‍ എ. കൗശിഗന് വ്യക്തമാക്കി.
പുറമ്പോക്ക് ഭൂമിയില്‍ തിയറ്റര്‍ സ്ഥാപിച്ചു എന്ന പരാതി 2013 ലാണ് ലഭിച്ചത്. അഭിഭാഷകനായ കെ.സി. സന്തോഷ് ഇതുസംബന്ധിച്ച്്് മുനിസിപ്പാലിറ്റി, റവന്യൂ , പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗം എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം തിയറ്റര്‍ കൈയേറ്റഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈകോടതി ലാന്‍ഡ് റവന്യൂ കമീഷണര്‍ക്കാണ് ഹൈകോടതി നിർദേശം നല്‍കിയത്. അന്ന് കലക്ടര്‍ ദിലീപിേൻറത് പുറേമ്പാക്കല്ലെന്നാണ് വിശദീകരണം നല്കയത്.
പരാതിക്കാരന് അപ്പീല്‍ നല്‍കിയത് പ്രകാരം 2015ല്‍ പ്രശ്നം വിശദമായ ചര്‍ച്ച ചെയ്ത് ഹൈകോടതി റിപ്പോര്‍ട്ട് പുനഃപരിശോധിക്കാനായി ജില്ല കലക്ടര്‍ക്ക് തിരിച്ച് നല്കി. അപ്പീലിന് പോയ പരാതിക്കാരന് ഹാജരാകാതിരുന്നതിനാല്‍ സെപ്റ്റംബറില്‍ പരിഗണിക്കേണ്ട കേസ് ഒക്ടോബറിലേക്ക്്് മാറ്റി വെച്ചു. വെറും പാട്ടഭൂമിയിലാണ് വിവാദമായ സ്ഥലം ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇൗ ഭൂമി സർക്കാറിന് തിരിച്ചു നല്‍കണമെന്നാണ് നിയമമെന്ന് കലക്ടര്‍ പറഞ്ഞു.
ഡി സിനിമാസ് നിര്‍മിച്ച ഭൂമി കൊച്ചി രാജകുടുംബത്തിെൻറ ഉടമസ്ഥതയിലായിരുന്നതിനാല്‍ രാജവംശത്തില്‍ പെട്ട ഭൂമികളുടെ നിയമപ്രകാരവും അന്വേഷണം നടത്തേണ്ടതുണ്ട്. 1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമിയുടെ അവകാശത്തെക്കുറിച്ച്് രാജകുടുബാംഗങ്ങളുമായി സംസാരിച്ച്്് വ്യക്തത വരുത്തണം.
സര്‍ക്കാര്‍ ഭൂമി ൈകയേറിയെന്ന ആരോപണത്തില്‍ ദിലീപിനെതിരെ റവന്യൂ വകുപ്പിെൻറ അന്വേഷത്തിന് ഉത്തരവിട്ടിരിക്കുകയാണ്. എല്ലാ വിധ രേഖകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമിയാണോ എന്ന്്് പൂര്‍ണമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.