ദലിത്- ആദിവാസി വിഷയങ്ങൾ മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ കണ്ണൂരിൽ

തിരുവനന്തപുരം: നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ആദിവാസി, ദലിത് വിഷയങ്ങളിൽ അവരുമായുള്ള മുഖാമുഖം ശനിയാഴ്ച കണ്ണൂരിൽ നടക്കും.

രാവിലെ 9.30 ന് ദിനേശ് ഓഡിറ്റോറിയത്തിലാണ് മുഖാമുഖം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖാമുഖം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലയില്‍ നിന്നും സംസ്ഥാനത്തെ ഇതര ജില്ലകളില്‍ നിന്നുമായി 1200 പേര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും. ആദിവാസി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നും ഊര് മൂപ്പന്‍മാര്‍, മൂപ്പത്തിമാര്‍, പ്രഫഷണലുകള്‍, യുവജനങ്ങള്‍, സംരംഭകര്‍, കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ മുഖാമുഖത്തിന്റെ ഭാഗമാവും. പട്ടികജാതി മേഖലയില്‍ നിന്നും എഴുന്നൂറ് പേര്‍, പട്ടികവർഗ മേഖലയില്‍ നിന്നും അഞ്ഞൂറ് പേര്‍ ഉള്‍പ്പെടെയാണ് 1200 പേര്‍ പങ്കെടുക്കുക.

Tags:    
News Summary - Dalit-tribal issues face to face with Chief Minister tomorrow in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.