കഴക്കൂട്ടം: നിരപരാധിയായ ദലിത് യുവാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചശേഷം വിട്ടയച്ചതായി പരാതി. കരിച്ചാറ സ്വദേശിയും കിൻഫ്ര പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരനുമായ അരുണാണ് കഴക്കൂട്ടം പൊലീസ് ക്രൂരമായി മർദിച്ചതായി കഴക്കൂട്ടം സിറ്റി െപാലീസ് അസിസ്റ്റൻറ് കമീഷണർക്ക് പരാതി നൽകിയത്. രണ്ടുദിവസം മുമ്പാണ് സംഭവം. ജോലിക്കിടെ ജനമൈത്രി പൊലീസിെൻറ പരിപാടിയിൽ പങ്കെടുപ്പിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൊലീസ് കൂട്ടിക്കൊണ്ടുപോയത്. മണിക്കൂറുകളോളം മർദിച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം വിട്ടയച്ചു. ഇതിനിടെ അബോധാവസ്ഥയിലായ അരുണിനെ കഴക്കൂട്ടത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിനിടെ മൂക്കിൽ നിന്ന് രക്തം വന്നു. മർദനത്തെതുടർന്ന് കേടുവന്ന പല്ലുകൾ നീക്കണമെന്ന് ഡോക്ടർമാർ നിർേദശിച്ചിരിക്കുകയാണ്. മർദനത്തിൽ കേൾവി നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു.
മൂന്നുവർഷം മുമ്പ് കാണാതായ പെൺകുട്ടിയെ വീണ്ടും കാണാതായ സംഭവത്തിലാണ് യുവാവിനെ പൊലീസ് കൊണ്ടുപോയത്. മൂന്നുവർഷം മുമ്പ് കഴക്കൂട്ടം സ്വദേശിയായ പെൺകുട്ടിയെ കാണാതായപ്പോൾ പിടിയിലായ യുവാവിനെ അരുൺ ജാമ്യത്തിലിറക്കിയിരുന്നെത്ര. കഴിഞ്ഞദിവസം വീണ്ടും കാണാതായ പെൺകുട്ടിയെ പിന്നീട് മലപ്പുറത്തുനിന്ന് കണ്ടെത്തി. മർദനമുണ്ടായിട്ടില്ലന്ന് പൊലീസ് പറയുന്നു. അരുണിന് ഈ കേസുമായി ബന്ധമിെല്ലന്നും നിരപരാധിയാെണന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, ആളുമാറി മർദിച്ച എസ്.ഐക്കെതിരെ നടപടിവേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.