വിനോദ സഞ്ചാരി മരിച്ചിട്ട്​ 10 ദിവസം; വിവാദത്തിനൊടുവിൽ ഇന്ന്​ സംസ്​കരിക്കും

കൊച്ചി: നാടുകാണാൻ വന്ന്​ കൊച്ചിയിൽ വെച്ച്​ മരിച്ച വിനോദ സഞ്ചാരിയുടെ മൃതദേഹത്തോട് നഗരസഭയുടെ അനാദരവ്. മൃതദേഹ ം കൊച്ചിയിൽ സംസ്​കരിക്കാൻ പൊലീസും ബ്രിട്ടീഷ്​ എംബസിയും അനുമതി നൽകിയിട്ടും നഗരസഭ അനുമതി നൽകിയില്ല. തുടർന്ന് ​ 10 ദിവസമായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നഗരസഭാ കൗൺസിലർ പറയാതെ മൃതദേഹം ദഹിപ്പിക്കാ ൻ സാധിക്കില്ലെന്നാണ്​​ നഗരസഭ ശ്മശാനത്തിലെ ജീവനക്കാര​​​​​​െൻറ നിലപാട്​. സ്ഥലം കൗൺസിലറെ ഇതിനായി സമീപിച്ചെങ്കിലും ഇദ്ദേഹവും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന്​ കുടുംബം അറിയിച്ചു.

പുതുവത്സരം ആഘോഷിക്കാൻ മകൾ ഹിലാരിയോടൊപ്പം കൊച്ചിയിലെത്തിയ ലണ്ടൻ സ്വദേശി കെന്നത്ത് വില്യം റൂബെയാണ്​ ഡിസംബർ 31 ന്​ ഫോർട്ടുകൊച്ചിയിൽ വെച്ച് മരണമടഞ്ഞത്. പോസ്റ്റുമോർട്ടം കഴിഞ്ഞെങ്കിലും മൃതശരീരം സംസ്​കരിക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമാകാത്തതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്​.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നത് പ്രായോഗികമല്ലെന്നും കൊച്ചിയിൽത്തന്നെ ക്രിസ്തീയ ആചാരപ്രകാരം മൃതശരീരം സംസ്കരിക്കണമെന്നുമായിരുന്നു മകൾ ഹിലാരിയുടെ തീരുമാനം. ചുള്ളിക്കൽ സ​​​​​െൻറ്​ ജോസഫ് ദേവാലയത്തിൽ ശവസംസ്കാര ശുശ്രൂഷ നടത്തി ഫോർട്ടുകൊച്ചി വെളിയിലുള്ള നഗരസഭാ ശ്മശാനത്തിൽ മൃതശരീരം ദഹിപ്പിച്ച് ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതി. ഇതിനായി റൂബോയുടെ ബന്ധുക്കൾ ലണ്ടനിൽ നിന്നും കൊച്ചിയിലെത്തുകയും ചെയ്​തു.

മൃതശരീരം ദഹിപ്പിക്കാൻ പൊലീസും ഇന്ത്യയിലെ ബ്രിട്ടീഷ് എംബസിയും അനുവാദം നൽകി. നഗരസഭാ അധികൃതർക്ക് ഇത് സംബന്ധിച്ച് മകൾ ഹിലാരി അപേക്ഷയും നൽകി. ജനുവരി പത്താം തിയതി മൃതശരീരം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം നടത്തിയതിനു ശേഷമാണ് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്. രണ്ടു ദിവസം പണിമുടക്കായതിനാൽ നഗരസഭയിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഏതെങ്കിലും നഗരസഭാ കൗൺസിലർമാർ നിർദ്ദേശിച്ചാലെ മൃതശരീരം സംസ്കരിക്കാനാവൂ എന്ന നിലപാടാണ് നഗരസഭ ശ്മശാനത്തിലെ ജീവനക്കാരൻ സ്വീകരിച്ചത്.

ത​​​​​​െൻറ ഡിവിഷനിൽ ഒരു വിദേശി മരണമടഞ്ഞാൽ ആദ്യം ഡിവിഷൻ കൗൺസിലറെയാണ് അറിയിക്കേണ്ടതെന്ന്​ കൗൺസിലർ പറഞ്ഞതായാണ് അറിയുന്നത്. കൗൺസിലർ പറഞ്ഞാൽ താൻ മൃതശരീരം സംസ്ക്കരിക്കാൻ തയ്യാറാണെന്ന് ജീവനക്കാരൻ രഹസ്യമായി പറയുന്നു.

മൃതശരീരം പത്തു ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചിട്ടും മൃതശരീരം സംസ്കരിക്കാൻ കഴിയാത്തതിൽ അതീവ ദുഃഖിതയാണ് മകൾ ഹിലാരി. കേരള ഗ്രാമ സ്വരാജാ ഫാണ്ടേഷൻ ജില്ലാ കൺവീനർ അഭിലാഷ് തോപ്പിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കമ്മീഷൻ ചെയർമാൻ ആൻറണി ഡോമിനിക്. വിവാദമായതോടെ മൃതദേഹം ഇന്ന് ഉച്ചക്ക് സംസ്ക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്​.


Tags:    
News Summary - Dead body of Tourist in Mortuary for 10 Days - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.