ഓയൂർ: വരിഞ്ഞവിള സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ വയോധികയുടെ മൃതദേഹം സംസ്കരിച്ചു. ഇടവകാംഗമായ പുനലൂർ കാട്ടുവിള ബംഗ്ലാവിൽ ഫിലിപ് സി. മാത്യുവിെൻറ ഭാര്യ സൂസമ്മയുടെ (70) മൃതദേഹമാണ് കലക്ടറുടെ നിർദേശപ്രകാരം കൊട്ടാരക്കര തഹസിൽദാരുടെ നേതൃത്വത്തിൽ പൊലീസ് സംരക്ഷണയിൽ സംസ്കരിച്ചത്.
കഴിഞ്ഞ 24നാണ് സൂസമ്മ മരിച്ചത്. ഇതേ പള്ളിയിലെ അംഗമായിരുന്ന സൂസമ്മയുടെ സഹോദരിയുടെ മൃതദേഹം ബന്ധുവും ഇടവക വികാരിയുമായ കോശി ജോർജിെൻറ എതിർപ്പിനെ തുടർന്ന് ഇടവക സെമിത്തേരിയിൽ സംസ്കരിക്കാനായില്ല. ഇതു കണക്കിലെടുത്ത് സൂസമ്മയുടെ മകൾ മെറീന വരിഞ്ഞവിള പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കാൻ നടപടി ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ മറ്റ് ഇടവകയിൽനിന്നുള്ള പുരോഹിതന്മാർ പള്ളിയിലോ സെമിത്തേരിയിലോ പ്രവേശിക്കാൻ പാടില്ലെന്ന ഫാ. കോശി ജോർജിെൻറ അഭിപ്രായം അംഗീകരിച്ച സൂസമ്മയുടെ ബന്ധുക്കൾ ശനിയാഴ്ച രാവിലെ 7.30ഓടെ മൃതദേഹവുമായി പള്ളിക്ക് മുന്നിലെത്തി.
പന്തൽകെട്ടി ശുശ്രൂഷ ആരംഭിക്കുന്നതിനുള്ള ശ്രമത്തിനിടെ ഫാ. കോശി ജോർജ് എത്തി പന്തൽ നിർമിക്കുന്നത് തടഞ്ഞത് സംഘർഷത്തിനിടയാക്കി. തുടർന്ന് െപാലീസ് ചർച്ച നടത്തി പന്തൽ പൊളിച്ച് റോഡരികിൽ ടാർപാളിൻ കെട്ടി സംസ്കാരശുശ്രൂഷ നടത്തുകയായിരുന്നു. മൃതദേഹം വിലാപയാത്രയായി സെമിത്തേരിക്ക് സമീപമെത്തിയപ്പോൾ 50 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് ആർ.ഡി.ഒയുടെ ഉത്തരവുണ്ടെന്നും മറ്റുള്ളവർക്ക് പ്രവേശിക്കാൻ കഴിയില്ലെന്നുംപറഞ്ഞ് തടയുകയും ചെയ്തു. തുടർന്ന് പൊലീസ് സംരക്ഷണയിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
വരിഞ്ഞവിള സെൻറ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി ഇടവക വികാരി കോശി ജോർജിെൻറ പിതാവിെൻറ സഹോദരെൻറ മകളാണ് പരേതയായ സൂസമ്മ. കുടുംബ വസ്തുതർക്കത്തെത്തുടർന്നുള്ള കേസാണ് തർക്കത്തിനിടയാക്കിയത്. 10 വർഷം മുമ്പ് ഈ പള്ളി സെൻറ് മേരീസ് യാക്കോബാ പള്ളി ആയിരുെന്നന്നും ഇടവകാംഗങ്ങളുടെ സമ്മതമില്ലാതെ ഇടവക വികാരി സെൻറ് ജോർജ് ഓർത്തഡോക്സ് സഭയുമായി ലയിപ്പിക്കുകയായിരുെന്നന്നും സൂസമ്മയുടെ ബന്ധുക്കൾ പറഞ്ഞു.
സൂസമ്മ ഇടവക അംഗമല്ലാത്തതിനാൽ സഭാംഗങ്ങളുടെ സംയുക്ത തീരുമാനപ്രകാരമാണ് നടപടി എടുത്തതെന്ന് ഫാ.കോശി ജോർജ് പറഞ്ഞു. കൊട്ടാരക്കര തഹസിൽദാർ എൻ.കെ. അനിൽകുമാർ, എഴുകോൺ സി.ഐ ബിനുകുമാർ, പൂയപ്പള്ളി എസ്.ഐ രാജേഷ്കുമാർ, എഴുകോൺ എസ്.ഐ ബാബു കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.