പത്തിരിപ്പാല: പൂച്ചക്കൊപ്പം ഓടിയ ബാലൻ അബദ്ധത്തിൽ വീടിന് സമീപത്തെ കിണറ്റിൽ വീണ് മരിച്ചു. മണ്ണൂർ വലിയകിഴക്കേവീട്ടിൽ സുജേഷ്-നിഷ ദമ്പതികളുടെ മകൻ ദേവനുഷ് (രണ്ടര) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ തൃശൂർ ചേർപ്പിലെ പെരിമ്പിള്ളിശ്ശേരി കൊരമ്പത്ത് ബന്ധുവീട്ടിലാണ് സംഭവം.
ഇവിടെ രണ്ടു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെയിലാണ് ദേവനുഷ് പൂച്ചയെ കണ്ടത്. പൂച്ച പുറത്തേക്ക് ഓടിയതോടെ പിറകിൽ ഒാടിയ കുട്ടി സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറിൽ കണ്ടെത്തിയത്.
അഗ്നിശമന രക്ഷാസേനയെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുജേഷും ഭാര്യ നിഷയും നാല് വർഷത്തോളമായി ബംഗളൂരുവിലാണ് താമസം. നാല് ദിവസം മുമ്പാണ് ദേവനുഷ് ബംഗളൂരുവിൽ നിന്ന് അമ്മൂമ്മയുടെ കൂടെ തൃശൂരിലെ ചേർപ്പിലെ ബന്ധുവീട്ടിലെത്തിയത്. സംഭവസമയം പിതാവും മാതാവും ബംഗളൂരുവിലായിരുന്നു. മൃതദേഹം മണ്ണൂരിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.