ഐശ്വര്യയുടെ മരണം: അഭിഭാഷകനായ ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് യുവ അഭിഭാഷകയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിഭാഷകനായ കണ്ണൻ നായർ അറസ്റ്റിൽ. ഇയാളെ ചടയമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് ഐശ്വര്യ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹോദരൻ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഭർതൃപീഡനത്തെ തുടർന്നാണ് ഐശ്വര്യ ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഡയറിക്കുറിപ്പുകളടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മൂന്ന് വർഷമായി ക്രൂരപീഡനം ഐശ്വര്യ നേരിട്ടതായാണ് ഡയറിക്കുറിപ്പുകളിൽനിന്നും വ്യക്മാകുന്നത്. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണൻ നായർ ഒളിവിൽ പോയിരുന്നു.

News Summary - death of Aishwarya in chadayamangalam: lawyer husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.