11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും

തിരുവനന്തപുരം: 11 വയസുകാരനെ പീഡിപ്പിച്ച കേസിൽ കാലടി താമരം സ്വദേശി ഷിബു (46) നെ അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.

2022 നവംബർ 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാവിലെ 11.30 ന് കുട്ടി അനിയന് വേണ്ടി ലെയ്സ് വാങ്ങാൻ കടയിൽ പോയപ്പോഴാണ് അയൽവാസി പിടികൂടിയത്. സിഗരറ്റ് വാങ്ങാൻ വന്ന അയൽവാസിയായ പ്രതി കടയിൽ വന്ന കുട്ടിയുടെ പുറകിൽ നിന്നിട്ട് കുട്ടിയുടെ രണ്ട് കൈയും ബലമായി പിടിച്ചുവെച്ചു. വേദനിച്ച കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും വീട്ടിലേക്ക് ഓടി. പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്.

വൈകല്യമുള്ള കൈ വച്ച് കുട്ടിയുടെ കൈകൾ പിന്നിലേക്ക് പിടിച്ചു വെച്ചിട്ട് അടുത്ത കൈ വെച്ചാണ് കുട്ടിയെ വേദനപ്പിച്ചത്. വൈകീട്ട് ആയിട്ടും വേദന മാറാത്തതുകൊണ്ട് കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞു. രാത്രി തന്നെ വീട്ടുകാർ ഫോർട്ട്‌ പൊലീസിൽ പരാതിപ്പെട്ടു.

പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ.വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോർട്ട് അസിസ്റ്റൻറ് കമീഷണർ എസ്.ഷാജി, എസ്.ഐ സജിനി.ടി എന്നിവരാണ് കേസ് അന്വേഷിച്ചത്.

Tags:    
News Summary - 11-year-old boy molested case: Disabled neighbor gets five years rigorous imprisonment and Rs 10,000 fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.